ThiruvananthapuramLatest NewsKeralaNattuvarthaNews

കടല്‍ക്ഷോഭത്തിനിടയില്‍ പാറക്കെട്ടില്‍ യുവാവിന്റെ ധ്യാനം: തൂക്കിയെടുത്ത് പോലീസ്

തോട്ടട: കടല്‍ക്ഷോഭത്തിനിടയില്‍ പാറക്കെട്ടില്‍ യുവാവിന്റെ ധ്യാനം. യുവാവിനെ തൂക്കിയെടുത്ത് രക്ഷപ്പെടുത്തി പോലീസ്. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടല്‍ക്ഷോഭത്തിനിടയില്‍ ധ്യാനം ഇരിക്കാൻ പോയി പോലീസിനെ വെട്ടിലാക്കിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ നടന്ന സംഭവത്തിൽ തീരത്ത് നിന്ന് 200 മീറ്റര്‍ അകലെയുള്ള പാറയിലാണ് രാജേഷ് ധ്യാനമിരിക്കാന്‍ പോയത്.

ഇതിനിടെ കടല്‍ പ്രക്ഷുബ്ദമായതോടെ ഓടിയെത്തിയ നാട്ടുകാര്‍ വിവരം പൊലീസിലും ഫയര്‍ഫോഴ്‌സിലും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പാറക്കെട്ടിലെത്തി രാജേഷിനെ തിരികെ തീരത്തെത്തിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ തനിക്ക് ധ്യാനം തുടരണമെന്ന് രക്ഷാപ്രവര്‍ത്തകരോട് പറഞ്ഞ ഇയാൾ മടങ്ങി വരാന്‍ ഇയാള്‍ തയ്യാറായില്ല. ഇതോടെ ബലംപ്രയോഗിച്ചാണ് പോലീസ് ഇയാളെ കരയില്‍ എത്തിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button