തിരുവനന്തപുരം : മികച്ച ബാലനടനുള്ള സംസ്ഥാന പുരസ്കാരം നേടി എസ്. നിരഞ്ജനെ അഭിനന്ദിച്ച എ.എ. റഹീമിന്റെ പോസ്റ്റിനെ പരിഹസിച്ച് സോഷ്യൽമീഡിയ. അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിൽ നിന്നാണ് ഇത്തവണത്തെ മികച്ച ബാലതാരം വെള്ളിത്തിരയിൽ വരുന്നത് എന്ന റഹീമിന്റെ വാക്കുകളാണ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്.
‘അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട് അതും ക്യാപ്റ്റൻ്റെ ഭരണത്തിലോ’ എന്നാണ് ഒരാൾ കമന്റു ചെയ്തിരിക്കുന്നത്. ‘ലക്ഷക്കണക്കിന് വീടുകൾ ലൈഫ് പദ്ധതി വഴി കൊടുത്തുവെന്ന് പിണറായി സർക്കാർ കൊട്ടിഘോഷിക്കുന്ന നാട്ടിൽ ഇപ്പോഴും അടച്ചുറപ്പില്ലാത്ത വീടുകളിൽ സുരക്ഷിതരല്ലാതെ കഴിയുന്നവരുണ്ടെന്ന് ധീരമായി സമൂഹത്തോട് വിളിച്ച് പറയുന്ന യേയെ റഹീം ഇക്കാക്ക് വിപ്ലവാഭിവാദ്യങ്ങൾ’, ‘ഈശ്വരാ എന്റെ നമ്പർ വൺ കേരളത്തിൽ ഇങ്ങനെ ഒരു വീടോ അതും അടച്ചുറപ്പ് ഇല്ലാതെ’, ‘ഇത് യോഗിയുടെ യുപിയിൽ അല്ലെ..എന്റെ കേരളം ഇങ്ങനെ അല്ല’ എന്നിങ്ങനെ വിവിധ തരത്തിലുള്ള പരിഹാസ കമന്റുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.
രണ്ട് ദിവസം മുമ്പാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചത്. എസ്. നിരഞ്ജൻ എന്ന പ്ലസ്ടു വിദ്യാര്‍ത്ഥിക്കാണ് ഇത്തവണത്തെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ചത്.
Post Your Comments