Latest NewsNewsIndia

വാക്‌സിന്‍ കുത്തിവച്ചാല്‍ പാമ്പിനെ ദേഹത്തേക്ക് വലിച്ചെറിയും: ഭയപ്പെടുത്തി സ്ത്രീ

അജ്മീര്‍ ജില്ലയിലെ പിസംഗന്‍ പ്രദേശത്തുള്ള നാഗേലാവ് ഗ്രാമത്തിൽ കംലാ ദേവി എന്ന സ്ത്രീയാണ് ഭീഷണിപ്പെടുത്തിയത്

അജ്മീര്‍: കോവിഡ് വാക്‌സിനേഷനായി വീട്ടിലെത്തിയ മെഡിക്കല്‍ സംഘത്തെ പാമ്പിനെ കാണിച്ച്‌ ഭയപ്പെടുത്തി ഒരു സ്ത്രീ. വാക്‌സിന്‍ സ്വീകരിക്കാന്‍ ആളുകള്‍ എത്താത്ത സാഹചര്യത്തിലാണ് മെഡിക്കല്‍ സംഘം വീട് തോറും കയറി കുത്തിവയ്പ് നടത്തുന്ന രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലാണ് സംഭവം.

വാക്‌സിന്‍ കുത്തിവച്ചാല്‍ പാമ്ബിനെ ദേഹത്തേക്ക് എറിയുമെന്നായിരുന്നു മെഡിക്കൽ സംഘത്തിന് മുന്നിൽ യുവതിയുടെ ഭീഷണി. അജ്മീര്‍ ജില്ലയിലെ പിസംഗന്‍ പ്രദേശത്തുള്ള നാഗേലാവ് ഗ്രാമത്തിൽ കംലാ ദേവി എന്ന സ്ത്രീയാണ് കുത്തിവയ്പ് എടുക്കാനായി വിളിച്ചപ്പോള്‍ വീട്ടിനകത്ത് നിന്ന് കൈയില്‍ പാമ്പുമായി വന്ന് സംഘത്തെ ഭയപ്പെടുത്തിയത്.

read also : തീവ്രവാദികൾക്ക് സാമ്പത്തിക സഹായം ചെയ്ത പ്രബോധകന് ഏഴ് വര്ഷം തടവ് ശിക്ഷ വിധിച്ച് കോടതി

താന്‍ വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് സത്രീ ആരോഗ്യപ്രവര്‍ത്തകരോട് ഉറപ്പിച്ചുപറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒരു ആരോഗ്യപ്രവര്‍ത്തക വാക്‌സിന്റെ പ്രാധാന്യത്തെ കുറിച്ച്‌ സ്ത്രീയോട് പറയുന്നതും വീഡിയോയില്‍ കാണാം. തന്നെ കുത്തിവച്ചാല്‍ നിങ്ങളുടെ ദേഹത്തേക്ക് പാമ്പിനെ എറിയുമെന്ന് യുവതി ഭീഷണിപ്പെടുത്തിയെങ്കിലും പിന്നീട് നാട്ടുകാര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് സ്ത്രീ വാക്‌സിന്‍ സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button