കാട്ടാക്കട: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയില്‍ നെയ്യാര്‍ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായെന്ന് റിപ്പോർട്ട്. നെയ്യാര്‍ അണക്കെട്ട് നിറഞ്ഞതിനെ തുടര്‍ന്ന് ശനിയാഴ്ച രണ്ട് തവണയായി നാല് ഷട്ടറുകളും ഉയര്‍ത്തി വെള്ളം ഒഴുക്കി കളയാണ് തുടങ്ങിയിരുന്നു. . രാത്രിയോടെ എല്ലാ ഷട്ടറുകളും ഒന്നര മീറ്റര്‍ വീതം തുറന്നു.
എന്നാൽ ഉച്ചയോടെ 130 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിരുന്ന ഷട്ടറുകള്‍ മഴ കുറയാത്തതിനാല്‍ സന്ധ്യയോടെയാണ് ഒന്നര മീറ്റര്‍ ഉയര്‍ത്തിയത്. 84.750 മീറ്റര്‍ സംഭരണശേഷിയുള്ള അണക്കെട്ടില്‍ ഇപ്പോള്‍ 84.53 മീറ്ററാണ് ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് മഴയുള്ളതിനാല്‍ ഇരുന്നൂറിലേറെ മീറ്റര്‍ ക്യൂബ് വെള്ളം ഒഴുകിയെത്തുന്നുണ്ട്.
നെയ്യാറിലും കൈവഴികളായ മുല്ലയാറിലും വള്ളിയാറിലും കരപ്പയാറിലും വെള്ളത്തിന്റെ ഒഴുക്ക് കൂടി. നെയ്യാര്‍ വനമേഖലയിലെ അരുവികളും തോടുകളും നിറഞ്ഞൊഴുകുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത. വനമേഖലയില്‍ മഴ കൂടുതല്‍ ശക്തി പ്രാപിച്ചതോടെ മണിക്കൂറില്‍ 20 സെന്റിമീറ്റര്‍ വെള്ളമാണ് ഉയരുന്നത്.
Post Your Comments