റിയാദ്: ലോകത്തിലെ ആദ്യത്തെ ഓഫ്ഷോർ പ്ലാറ്റ്ഫോം ടൂറിസം പദ്ധതി ആരംഭിച്ച് സൗദി അറേബ്യ. ശനിയാഴ്ച്ചയാണ് ദ റിംഗ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. സൗദി അറേബ്യയുടെ പരമാധികാര സമ്പത്ത് ഫണ്ടും പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടും ചേർന്നാണ് പദ്ധതി പ്രഖ്യാപിച്ചത്.
സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ സാമ്പത്തിക പരിവർത്തന പദ്ധതികളുടെ എഞ്ചിനായ ഈ ഫണ്ട് 400 ബില്യൺ ഡോളറിന്റെ പോർട്ട്‌ഫോളിയോയാണ് കൈകാര്യം ചെയ്യുന്നത്.
150,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണ്ണത്തിലായിരിക്കും ഓഫ്‌ഷോർ പ്ലാറ്റ്ഫോം ടൂറിസം പദ്ധതി നടപ്പിലാക്കുക.
Post Your Comments