Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsSaudi ArabiaNewsInternationalGulf

കോവിഡിനെ തുടർന്ന് റദ്ദാക്കിയ വിമാന സർവീസുകളുടെ ടിക്കറ്റ് തുക തിരിച്ചു നൽകണം: നിർദ്ദേശം നൽകി സൗദി

റിയാദ്: സൗദി അറേബ്യയിൽ കോവിഡിനെ തുടർന്ന് റദ്ദാക്കിയ വിമാന സർവീസുകളുടെ ടിക്കറ്റ് തുക തിരിച്ചു നൽകാൻ നിർദ്ദേശം നൽകി സൗദി അറേബ്യ. ആഭ്യന്തര വിമാന സർവീസുകളിലെ ടിക്കറ്റു തുകയാണ് തിരിച്ചു നൽകുക. ആഭ്യന്തര വിമാന കമ്പനികൾക്ക് ഇക്കാര്യം സംബന്ധിച്ച നിർദ്ദേശം സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി നൽകിയിട്ടുണ്ട്.

Read Also: കാശ്മീരിലെയും ബംഗ്ലാദേശിലെയും കൊലപാതകങ്ങൾ തമ്മിൽ ബന്ധം? ഇസ്ലാമിക അജണ്ട പ്രവർത്തിക്കുന്നതായി കോൺ​ഗ്രസ് നേതാവ്

കോവിഡ് വ്യാപനത്തെ തുടർന്ന് ടിക്കറ്റ് റദ്ദാക്കേണ്ടി വന്നവർക്ക് വ്യവസ്ഥകൾ പ്രകാരം തുക മടക്കി നൽകാനാണ് തീരുമാനം. ടിക്കറ്റ് തുകയ്ക്ക് പകരം കൂപ്പണുകളോ ടിക്കറ്റോ ലഭിച്ചവർ പണം ആവശ്യപ്പെട്ടാൽ തിരികെ നൽകണമെന്നും നിർദ്ദേശമുണ്ട്. പഴയ ടിക്കറ്റുകളുടെ പുനരുപയോഗ സമയത്ത് അധിക ചാർജ് ഈടാക്കരുത്. എന്നാൽ യാത്രികന്റെ സമ്മതത്തോടെ യാത്ര പുനക്രമീകരിക്കുകയാണെങ്കിൽ നിശ്ചിത റൂട്ടിന്റെ അധിക ചാർജ് ഈടാക്കാം.

Read Also: കേരളത്തിലെ മഴക്കെടുതി, കേന്ദ്രസഹായം ഉടന്‍ : നരേന്ദ്രമോദി സ്ഥിതിവിവരങ്ങള്‍ ആരാഞ്ഞതായി മുഖ്യമന്ത്രിയുടെ ഓഫീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button