വാഷിങ്ടണ്‍: പാക്കിസ്ഥാന്റെ സമ്പദ്ഘടനയിൽ വിശ്വാസമില്ലെന്നും അതിനാല്‍ ധനസഹായം നല്‍കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ് ). രാജ്യത്ത് നിലവിലുളള കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി ഐഎംഎഫിനോട് ഒരു ബില്ല്യണ്‍ ഡോളറിന്റെ വായ്പയ്ക്ക് പാക്കിസ്ഥാന്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാന്റെ സമ്പദ്ഘടനയിൽ വിശ്വാസമില്ലെന്ന് അറിയിഐഎംഎഫ് വായ്പ നിഷേധിക്കുകയായിരുന്നു.
വായ്പയുമായി ബന്ധപ്പെട്ട് പാക്ക് പ്രതിനിധികള്‍ ഐഎംഎഫ് അധികൃതരുമായി നടത്തിയ അവസാനഘട്ട ചര്‍ച്ചയും പരാജയപ്പെട്ടതായി റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു.നേരത്തെ ഭീകരര്‍ക്കുള്ള ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് ഐഎംഎഫ് നൽകിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ പാക്ക് ഭരണകൂടം തയ്യാറാകാത്തതും ധനസഹായം നിരസിക്കാന്‍ കാരണമായിട്ടുണ്ട്.
ബംഗ്ലാദേശിൽ ക്ഷേത്രങ്ങൾ ആക്രമിച്ച സംഭവം : ഇമാം ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ
രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി ആശാവഹമല്ലെന്നും എന്നാൽ ചര്‍ച്ചകള്‍ തുടരുമെന്നും ഐഎംഎഫ് പ്രതിനിധികള്‍ യോഗത്തിന് ശേഷം വ്യക്തമാക്കി. ഐഎംഎഫ് ധനസഹായവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂണ്‍ മാസത്തില്‍ നടന്ന ചര്‍ച്ചകളും പരാജയമായിരുന്നു.
Post Your Comments