Latest NewsKeralaIndiaNews

നെതർലൻഡ്സ് മോഡൽ എന്തായി? പ്രളയഫണ്ട് തട്ടിപ്പ് എന്തായി?: ചോദ്യവുമായി ശ്രീജിത്ത് പണിക്കർ

തെക്കൻ ജില്ലകളിൽ അതിതീവ്ര മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുൾപ്പൊട്ടലിലും മരിച്ചവരുടെ എണ്ണം ഉയരുകയാണ്. മഴയുടെ ശക്തി കുറഞ്ഞത് കേരളത്തിനു ആശ്വാസമാവുകയാണ്. മാറി വരുന്ന ഭരണം സംസ്ഥാനത്തെ പ്രകൃതി ദുരന്തങ്ങളിൽ നിന്നും രക്ഷപെടുത്താൻ തക്കതായ ഒന്നും തന്നെ ചെയ്തിട്ടില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. ഇത്തരത്തിൽ സർക്കാർ വാഗ്ദാനം ചെയ്ത പല പദ്ധതികളും ഇപ്പോഴും ഫലപ്രദമാകാതെ വരികയാണ്. പ്രളയകാലത്ത് രാഷ്ട്രീയം പറയരുതേ എന്ന് വിലപിക്കുന്നവരോട് ചില ചോദ്യങ്ങൾ ചോദിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.

നെതർലൻഡ്സ് മോഡൽ എന്തായി, റീബിൽഡ്‌ കേരള എന്തായി, പ്രളയഫണ്ട് തട്ടിപ്പ് എന്തായി, ഡാം മിസ്മാനേജ്‌മെന്റ് റിപ്പോർട്ടുകൾ എന്തായി എന്നാണു അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്. കോവിഡ് വരുമ്പോൾ ‘ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകുന്നു. ആൾക്കാർ ശ്വാസം കിട്ടാതെ മരിക്കുന്നു. എന്ത് ഭരണമാണ് നടക്കുന്നത്’ എന്ന് പറഞ്ഞ് വിമർശിക്കുന്നവർ, വെള്ളപ്പൊക്കം വരുമ്പോൾ ‘അരുതേ. വിമർശിക്കരുതേ. രാഷ്ട്രീയം പറയരുതേ. മനുഷ്യത്വം കാണിക്കൂ. രക്ഷിക്കാൻ ശ്രമിക്കൂ’ എന്ന് പറഞ്ഞ് വിലപിക്കുകയാണെന്ന് അദ്ദേഹം പരിഹസിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button