പാലക്കാട് : സംസ്ഥാന ജലവൈദ്യുത പദ്ധതികൾ ഉത്പാദനം പരമാവധി വർധിപ്പിച്ച് വൈദ്യുതി കേന്ദ്രത്തിന് നൽകണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തിനെതിരെ മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.കെ ബാലൻ. വേനൽകാലത്ത് കേരളത്തെ പൂർണമായി ഇരുട്ടിലാഴ്ത്തുക എന്ന ഉദ്ദേശം വെച്ചാണ് കേന്ദ്രത്തിന്റെ പ്രവർത്തനമെന്നും എ കെ ബാലൻ പറഞ്ഞു. കേന്ദ്ര നിർദ്ദേശം നടപ്പാക്കിയാൽ സംസ്ഥാനത്തിന്റെ പദ്ധതി തകരും. ഇത് വേനൽക്കാലത്ത് സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും എ.കെ ബാലൻ പറഞ്ഞു. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയായിരുന്നു എ.കെ ബാലന്റെ പ്രതികരണം.
Read Also : അനീതി വിളിച്ച് പറയുന്നവരെ കൊന്നൊടുക്കുന്ന സമീപനമാണ് ബിജെപിക്ക്, ജര്‍മ്മനിയെ മാതൃകയാക്കുന്നു: എം. എ ബേബി
കുറിപ്പിന്റെ പൂർണരൂപം:
വേനല്‍കാലത്ത് കേരളത്തെ പൂര്‍ണ്ണമായി ഇരുട്ടിലാഴ്ത്തുക എന്ന ഉദ്ദേശം വച്ചുകൊണ്ടാണ് കേന്ദ്ര ഗവണ്‍മെന്റ് ഇപ്പോള്‍ കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന ജലവൈദ്യുത പദ്ധതികളുടെ ഉല്‍പ്പാദനം പരമാവധി വര്‍ദ്ധിപ്പിച്ച് കേന്ദ്രത്തിന് നല്‍കണമെന്ന് നിര്‍ദ്ദേശിക്കുന്നതെന്ന് എ കെ ബാലന്‍. ഇന്ത്യാ രാജ്യത്ത് വൈദ്യുത പ്രതിസന്ധി ഇല്ലെന്ന് വീമ്പിളക്കിയ കേന്ദ്ര ഗവണ്‍മെന്റ് ഈ തീരുമാനം എടുത്തത് വഴി സത്യം പുറത്തുവന്നു. കേരള വൈദ്യുതി ബോര്‍ഡ് ഏറ്റവും ശാസ്ത്രീയവും ഫലപ്രദവുമായ സമീപനം സ്വീകരിക്കുന്ന ഒരു സ്ഥാപനമാണ്. അതുകൊണ്ട് മഴക്കാലത്ത് ജലസ്രോതസ്സുകളെ ഉപയോഗപ്പെടുത്തുന്ന വൈദ്യുതി ഉല്‍പാദനം കുറച്ച് വേനല്‍കാലത്തേക്ക് ഡാമുകളില്‍ സംഭരിച്ചുവെക്കുന്ന രീതിയാണ് തുടരുന്നത്. കേന്ദ്ര നിര്‍ദ്ദേശത്തിന്റെ ഭാഗമായി ഈ പ്ലാനിംഗ് തകിടം മറയും. ഫലം വേനല്‍കാലത്ത് അതിരൂക്ഷമായ വൈദ്യുത പ്രതിസന്ധി ക്ഷണിച്ചു വരുത്തും.
Read Also : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു : ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ഗാര്‍ഹക ഉപഭോക്താക്കളെ മാത്രമല്ല വ്യവസായ – കാര്‍ഷിക മേഖലപൂര്‍ണ്ണമായും തകരും. വൈദ്യുത ബോര്‍ഡിന്റെ സാമ്പത്തിക നിലയെയും ബാധിക്കും. ഓഫ് പീക്ക് സമയത്ത് കേരളം പുറത്തുവില്‍ക്കുന്ന വൈദ്യുതിയുടെ വില കേന്ദ്രം തരുമെന്ന് ഉറപ്പുമില്ല. വിത്തിന് വെച്ചത് കൊത്തിത്തിന്നുന്ന ഈ നയം കേരളത്തിന് അംഗീകരിക്കാന്‍ കഴിയില്ല. പ്രതിസന്ധി വരുമ്പോള്‍ ജലവൈദ്യുത പദ്ധതികളെ ആശ്രയിക്കണമെന്ന് ജലവൈദ്യുതപദ്ധതികളുടെ പ്രാധാന്യത്തെയാണ് എടുത്തുകാട്ടുന്നത്. എല്ലാ ജലവൈദ്യുത പദ്ധതികളും ഡീ കമ്മീഷന്‍ ചെയ്ത് നിലവിലുള്ള പദ്ധതികളും ഇല്ലാതക്കണമെന്ന വാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടപ്പെടുന്നു എന്ന പ്രത്യേകതയും നമ്മള്‍ കാണണമെന്നും ബാലന്‍ വ്യക്തമാക്കി.
Post Your Comments