ദുബായ്: യുഎഇയിൽ മൂടൽ മഞ്ഞ്. തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും പത്യേകിച്ച് പടിഞ്ഞാറ് ഭാഗങ്ങളിൽ മൂടൽമഞ്ഞ് ദൃശ്യപരത 1000 മീറ്ററിൽ താഴെയാക്കുമെന്നാണ് നാഷണൽ സെന്റർ ഓഫ് മെട്രോളജി നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
ആകാശം പൊതുവെ മേഘാവൃതവും ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതവുമായിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെട്രോളജി അറിയിച്ചു. ശനിയാഴ്ച്ച രാത്രിയും ഞായറാഴ്ച രാവിലെയും ഹ്യുമിഡിറ്റി വർധിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. പൊടിക്കാറ്റ് വീശാനിടയുണ്ടെന്നും നാഷണൽ സെന്റർ ഓഫ് മെട്രോളജി വ്യക്തമാക്കി.
Post Your Comments