UAELatest NewsNewsInternationalGulf

കോവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് സ്നേഹ സമ്മാനവുമായി സേഹ

അബുദാബി: കോവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് സ്നേഹ സമ്മാനവുമായി അബുദാബി ഹെൽത്ത് സർവ്വീസ് കമ്പനി. കോവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് നാട്ടിലേക്ക് പോകാൻ സൗജന്യ വിമാന ടിക്കറ്റ് നൽകിയിരിക്കുകയാണ് സേഹ. ആരോഗ്യ പ്രവർത്തകരുടെ നിസ്വാർത്ഥ സേവനത്തിന് ആദരവ് അറിയിച്ചു കൊണ്ടാണ് സേഹയുടെ തീരുമാനം.

Read Also: യുവതിക്ക് ഏഴുമക്കളെ ജനിപ്പിച്ച ശേഷം മുങ്ങിയ മലയാളി ഭർത്താവിനെ ഒടുവിൽ കണ്ടെത്തി: അബ്ദുൽ മജീദ് ചതിച്ചത് സൊമാലിയക്കാരിയെ

ആരോഗ്യ പ്രവർത്തകർക്ക് നാട്ടിലുള്ള കുടുംബാംഗങ്ങളെ കണ്ട് മടങ്ങാനാണ് സേഹ സൗജന്യ വിമാന ടിക്കറ്റ് നൽകുന്നത്. അബുദാബി സർക്കാർ ആരോഗ്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. 2022 ജൂൺ വരെയാണ് ആനുകൂല്യം ലഭിക്കുക. ഏത് ദിവസമാണ് നാട്ടിൽ പോകേണ്ടതെന്ന് ജോലി ചെയ്യുന്ന സ്ഥാപനം വഴി ഇത്തിഹാദ് എയർവേയ്‌സിൽ അറിയിച്ചാൽ മടക്കയാത്രാ ടിക്കറ്റ് ഉൾപ്പെടെ ലഭിക്കും.

നേരത്തെ ഡോക്ടർമാർക്കും നഴ്‌സുമാർക്കുമായിരുന്നു ഈ ആനുകൂല്യം ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കോവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകർക്കെല്ലാം ഈ ആനുകൂല്യം നൽകിയിരിക്കുകയാണ് സേഹ.

Read Also: ആൻഡമാനിലെ സെല്ലുലാര്‍ ജയിൽ ദേശസ്നേഹികളുടെ പുണ്യസ്ഥലം: സവർക്കറെ പാർപ്പിച്ച ജയിൽ മുറിയിൽ സന്ദർശനം നടത്തി അമിത് ഷാ

shortlink

Related Articles

Post Your Comments

Related Articles


Back to top button