അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 115 പുതിയ കോവിഡ് കേസുകൾ. 159 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഇന്ന് ഒരു മരണം പോലും യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.
738,487 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,32,143 പേർ രോഗമുക്തി നേടി. 2,118 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 4,226 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 362,508 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
Read Also: കൂട്ടിക്കലിലെ ഉരുൾപൊട്ടലിൽ ഇല്ലാതായത് ഒരു കുടുംബം: ആറ് മരണം, നാല് പേർക്കായുള്ള തിരച്ചിൽ ഊർജ്ജിതം
0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. യുഎഇയിൽ കോവിഡ് വാക്സിനേഷൻ വർധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 95 ശതമാനം പേർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
Read Also: കൂട്ടിക്കലിലെ ഉരുൾപൊട്ടലിൽ ഇല്ലാതായത് ഒരു കുടുംബം: ആറ് മരണം, നാല് പേർക്കായുള്ള തിരച്ചിൽ ഊർജ്ജിതം
Post Your Comments