YouthLatest NewsMenNewsWomenLife Style

പാ​ദ​ങ്ങ​ൾ വി​ണ്ടു​കീ​റുന്നത് തടയാൻ!

പാ​ദ​ങ്ങ​ൾ വി​ണ്ടു​കീ​റുന്നത് സാധാരണയായി കണ്ട് വരുന്ന പ്രശ്നമാണ്. മ​ഞ്ഞു​കാ​ലം വ​രു​മ്പോൾ കാ​ല​ടി​ക​ൾ വി​ണ്ടുകീ​റാറുണ്ട്. അ​ന്ത​രീ​ക്ഷം ത​ണു​പ്പു​കാ​ല​ത്ത് വ​ര​ളു​ന്ന​തുകൊ​ണ്ട് ഒ​പ്പം ന​മ്മു​ടെ ശ​രീ​ര​വും വരണ്ടുപൊട്ടുന്നു. ​കാ​ല​ടി​ക​ളി​ലെ ചർമത്തി​നു ക​ട്ടി കൂ​ടു​ത​ലാ​യ​തി​നാ​ൽ അ​വ ആ​ഴ​ത്തി​ൽ വി​ണ്ടുപൊ​ട്ടു​ന്നു. ഈ​ർ​പ്പം കു​റ​യു​ന്ന​താ​ണ് ഒ​ന്നാ​മ​ത്തെ കാ​ര​ണം. എന്നാൽ, പാ​ദ​ങ്ങ​ൾ വി​ണ്ടു​കീ​റു​ന്നത് തടയാൻ ഈക്കാര്യങ്ങൾ ശ്രദ്ധിക്കാം.

➤ ചൂ​ടുവെ​ള്ളം കൊ​ണ്ടു സ്ഥിര​മാ​യി കാ​ലു​ക​ഴു​ക​രു​ത്. അ​ത് വ​ര​ൾ​ച്ച കൂ​ട്ടും.

➤ സോ​പ്പി​ന്‍റെ അ​മി​തോ​പ​യോ​ഗം നി​യ​ന്ത്രി​ക്കു​ക. ക​റ്റാ​ർവാ​ഴ അ​ട​ങ്ങി​യ ലേ​പ​നങ്ങ​ൾ ഈ​ർ​പ്പം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ സ​ഹാ​യി​ക്കും.

➤ രാ​വി​ലെ ത​ന്നെ ബാ​മു​ക​ൾ, വൈ​റ്റ് പാ​ര​ഫി​ൻ, ഗ്ലി​സ​റി​ൻ ഇ​വ​യി​ലേ​തെ​ങ്കി​ലും പു​ര​ട്ടു​ക. മ​ഞ്ഞു​വെ​ള്ളം കാ​ലി​ൽ സ്പ​ർ​ശി​ക്കു​ന്ന​ത് ത​ക​രാ​റു​ക​ൾ കൂ​ട്ടും.

➤ പാദം വീണ്ടു കീറുന്നത് തടയാൻ വെ​ളി​ച്ചെ​ണ്ണ ഗുണപ്രദമാണ്. അത് അ​ണു​ക്കളെ നശിപ്പിക്കുകയും ഈ​ർ​പ്പം ന​ഷ്ട​പ്പെ​ടാ​തെ കാ​ക്കു​ന്നതിന് സഹായകവുമാണ്.

➤ ചിലതരം ബ്രാൻഡഡ് വെ​ളി​ച്ചെ​ണ്ണ​യി​ൽ മാ​യം ധാ​രാ​ള​മു​ണ്ടെന്നേ കണ്ടെത്തിയിട്ടുള്ളതിനാൽ ജാഗ്ര​ത വേ​ണം. പര​മ്പരാ​ഗത രീ​തി​യി​ൽ തേ​ങ്ങാ​പ്പാ​ൽ കു​റു​ക്കി​യുണ്ടാ​ക്കു​ന്ന ഉ​രു​ക്കു വെ​ളി​ച്ചെ​ണ്ണ​യാ​ണു മികച്ചത്.

Read Also:- വെള്ളരിക്കയുടെ ആരോഗ്യ ഗുണങ്ങള്‍

➤ കാൽ പാദങ്ങളിൽ വിണ്ടുകീറുന്നത് തടയാൻ വളരെ മികച്ചതാണ് നാരങ്ങ നീര. ദിവസവും അൽപം നാരങ്ങ നീര് കാൽ പാ​ദത്തിന് താഴേ പുരട്ടുന്നത് പാദങ്ങളുടെ ആരോ​ഗ്യത്തിന് മികച്ചതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button