തിരുവനന്തപുരം: ജില്ലയില്‍ ചെള്ള് പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.എസ് ഷിനു അറിയിച്ചു. മണ്ണിലും പുല്‍നാമ്പുകളിലുമാണ് ചെളള് പനിക്ക് കാരണമായ ചെള്ളുകള്‍ കാണപ്പെടുന്നത്.
തൊഴിലുറപ്പു മേഖലയില്‍ ജോലി ചെയ്യുന്നവരും വനപ്രദേശങ്ങള്‍, പുഴയോരങ്ങള്‍, പുല്ലുമൂടിയ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇടപഴകുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് നിര്‍ദ്ദേശം. വിറയലോടുകൂടിയ പനി, തലവേദന, ചുവന്ന കഴല വീക്കം, വരണ്ട ചുമ എന്നിവയാണ് ചെള്ള് പനിയുടെ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലുടന്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ നിന്ന് ചികിത്സ തേടണം.
Read Also: കോവിഡ് 19: സംസ്ഥാനത്ത് ഇന്ന് 7,955 പേര്‍ക്ക് രോഗം, രോഗമുക്തി നേടിയവര്‍ 11,769
രോഗം വരാതിരിക്കാന്‍ മുന്‍ കരുതലുകള്‍ എടുക്കേണ്ടത് അത്യാവസ്യമാണ്. വീട്ടുപരിസരങ്ങളിലെ പുല്ലും കുറ്റിച്ചെടികളും വെട്ടി വൃത്തിയാക്കണം. കൈകാലുകള്‍ മറയുന്ന തരത്തിലുള്ള വസ്ത്രം ധരിക്കണം. എല്ലാ ദിവസവും സോപ്പ് ഉപയോഗിച്ച് കുളിക്കണം. തുണികള്‍ ഉണക്കുവാന്‍ ഉയരത്തില്‍ കെട്ടിയ കയറുകള്‍ മാത്രം ഇടുക, തറയില്‍ ഇടാതിരിക്കുക, പുല്ലിലും മണ്ണിലും തുണികള്‍ ഉണക്കുവാന്‍ ഇടരുത്. എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ ചെള്ള് പനിക്കും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കാവുന്നതാണ്
Post Your Comments