KeralaLatest NewsSaudi ArabiaInternational

യുവതിക്ക് ഏഴുമക്കളെ ജനിപ്പിച്ച ശേഷം മുങ്ങിയ മലയാളി ഭർത്താവിനെ ഒടുവിൽ കണ്ടെത്തി: അബ്ദുൽ മജീദ് ചതിച്ചത് സൊമാലിയക്കാരിയെ

സാമൂഹ്യ പ്രവര്‍ത്തകരുടെ കഠിന ശ്രമങ്ങള്‍ക്കൊടുവിലാണ് മലപ്പുറം പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുല്‍ മജീദിനെ കണ്ടെത്തിയത്

ജിദ്ദ: ജിദ്ദയില്‍ ദുരിതത്തില്‍ കഴിയുന്ന സോമാലിയക്കാരി മുഅ്മിനയുടെ ഭര്‍ത്താവിനെ കണ്ടെത്തി. സാമൂഹ്യ പ്രവര്‍ത്തകരുടെ കഠിന ശ്രമങ്ങള്‍ക്കൊടുവിലാണ് മലപ്പുറം പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുല്‍ മജീദിനെ കണ്ടെത്തിയത്. എഴ് മക്കള്‍ ജനിച്ച ശേഷമാണ് ഇയാള്‍ കുടുംബത്തെ ഉപേക്ഷിച്ച്‌ മുങ്ങിയത്. കുടുംബത്തിന്റെ നിലവിലെ ആകെയുള്ള തെളിവ് ഉമ്മ മുഅ്മിനയുടെ സോമാലിയന്‍ പൗരത്വവും പിതാവ് മജീദിന്റെ ഇന്ത്യന്‍ പൗരത്വം മാത്രമാണ്.

അതേസമയം യാതൊരു വിധ രേഖകളും ഇല്ലാത്ത മുഅ്മിനയ്ക്കും മക്കള്‍ക്കും ഇന്ത്യയിലേക്ക് എത്തണമെങ്കില്‍ നിരവധി കടമ്ബകള്‍ കടക്കേണ്ടതുണ്ട്. ഇത് സംഘടിപ്പിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് സൗദിയിലെ സാമൂഹ്യ പ്രവര്‍ത്തകര്‍. ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും സര്‍ക്കാര്‍ തല സംവിധാനങ്ങളുടെയും സഹകരണം ഇക്കാര്യത്തില്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണിവര്‍.

അബ്ദുല്‍ മജീദിന്റെ സഹോദരങ്ങളോട് സന്നദ്ധപ്രവര്‍ത്തകര്‍ ഇക്കാര്യത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്തു. അതേസമയം അബ്ദുല്‍ മജീദ് ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. 12 വര്‍ഷമായി തങ്ങളുടെ പിതാവിനെ കാണാനായി കാത്തിരിക്കുകയാണ് മക്കളും ഭാര്യ മുഅ്മിനയും. ഇയാളെ കണ്ടെത്തിയെന്ന വിവരം അറിഞ്ഞതിന്റെ ആശ്വാസത്തിലാണ് കുടുംബം.

മക്കളുമായി ദുരിതാവസ്ഥയില്‍ കഴിയുന്ന മുഅ്മിനിക്ക് പ്രത്യാശ നല്‍കുന്നതാണ് ഭര്‍ത്താവിനെ കണ്ടെത്തിയെന്ന വിവരം.ഇതോടെ വര്‍ഷങ്ങളായി കാത്തിരിക്കുന്ന അച്ഛനെ നേരിട്ട് കാണാനാകുമെന്ന പ്രതീക്ഷയിലാണ് മക്കള്‍.നേരില്‍ കാണുമ്പോള്‍ മക്കളെയും ഭാര്യയെയും ചേര്‍ത്ത് നിര്‍ത്തുമെന്ന് തന്നെയാണ് പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button