തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയ്ക്കിടെ കേന്ദ്ര ആഭ്യന്തര വകുപ്പിന് വീഴ്ചകൾ ഉണ്ടായെന്ന് ആരോപിച്ച കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെ പിന്തുണച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, തന്നെ പിന്തുണച്ച സുധാകരന് നന്ദി അറിയിച്ചിരിക്കുകയാണ് ഷമ മുഹമ്മദ്. വഴി നടത്താനും ചേർത്ത് പിടിക്കാനും കൂടെ നിർത്താനും ഞങ്ങൾക്കിന്നൊരു നേതൃത്വമുണ്ടെന്നും ഒരു സാധാരണ പാർട്ടി പ്രവർത്തകയ്ക്ക് നൽകിയ ഈ വലിയ പിന്തുണയ്ക്ക് ഒരുപാട് നന്ദി ഉണ്ടെന്നും ഷമ സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റിനു താഴെ കമന്റായി കുറിച്ചു.
ചര്‍ച്ചകളില്‍ രാഷ്ട്രീയം പറയുമ്പോള്‍ അത് പറയുന്നയാളുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യുന്നത് ഭൂഷണമല്ലെന്നായിരുന്നു സുധാകരന്‍ അഭിപ്രായപ്പെട്ടത്. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുന്ന കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്ന് സുധാകരൻ അറിയിച്ചു.
Also Read:തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
‘ചാനല്‍ ചര്‍ച്ചകളില്‍ രാഷ്ട്രീയം പറയുമ്പോള്‍ അത് പറയുന്നയാളുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യുന്നത് എത്ര ഉന്നത സ്ഥാനീയനും ഭൂഷണമല്ല. ഇന്ത്യ എന്ന സ്വതന്ത്ര രാജ്യത്തെ സൃഷ്ടിച്ചതും വന്‍ സൈനിക ശക്തിയാക്കി മാറ്റിയതും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. പുല്‍വാമയിലും പത്താന്‍ കോട്ടും ഉറിയിലും ഒക്കെ രാജ്യത്തിന്റെ കാവല്‍ക്കാരുടെ ജീവനെടുത്ത ഗുരുതരമായ ഇന്റലിജന്‍സ് വീഴ്ചയെ പറ്റി കോണ്‍ഗ്രസ് മിണ്ടരുത് എന്ന് പറയാന്‍ ആര്‍ക്കാണ് അവകാശം? സ്വാതന്ത്ര്യ സമരം മുതല്‍ ഇങ്ങോട്ടുള്ള ചരിത്രമെടുത്താല്‍, ഒറ്റിക്കൊടുക്കലിന്റെയും ഭിന്നിപ്പിക്കലിന്റെയും കഥകള്‍ മാത്രം പറയാന്‍ അവകാശമുള്ള സംഘപരിവാറുകാര്‍ കോണ്‍ഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ മുതിരേണ്ട. തുടര്‍ച്ചയായ ഭീകരാക്രമണങ്ങളില്‍ നമ്മുടെ ജവാന്‍മാര്‍ കൊല്ലപ്പെടുമ്പോള്‍ നരേന്ദ്ര മോദി നോക്കുകുത്തിയായി നില്‍ക്കുകയാണ്.
കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ ശവപ്പെട്ടിയില്‍ വരെ കുംഭകോണം നടത്തിയ പാരമ്പര്യമുള്ളവര്‍ രാജ്യം ഭരിക്കുമ്പോള്‍ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലല്ലോ. ബിജെപിയുടെ കേരള ഘടകത്തോട്, മുഖമില്ലാത്ത ഫേസ്ബുക്ക് പ്രൊഫൈലുകളുമായി കോണ്‍ഗ്രസ് വക്താക്കളെ ആക്രമിക്കാനുള്ള എല്ലാവിധ പിന്തുണയും നിങ്ങള്‍ക്ക് തരുന്ന ഭരണകൂടമാണ് കേരളം ഭരിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാം. പിണറായി വിജയന്റെ തണലില്‍ കോണ്‍ഗ്രസിന് നേരെ വന്നാല്‍ രാഷ്ട്രീയമായി അതിനെ നേരിടാന്‍ ഞങ്ങളും തയ്യാറെടുക്കും എന്ന് ബിജെപിയെ ഓര്‍മിപ്പിച്ചു കൊള്ളുന്നു’, കെ സുധാകരൻ പറഞ്ഞു.
Post Your Comments