മസ്‌കത്ത്: ആരോഗ്യ മേഖലയിൽ സ്വദേശിവത്ക്കരണം ശക്തമാക്കാനൊരുങ്ങി ഒമാൻ ആരോഗ്യ മന്ത്രാലയം. നഴ്‌സിങ്- പാരാമെഡിക്കൽ വിഭാഗങ്ങളിൽ ഉൾപ്പടെ പ്രവാസി ജീവനക്കാർക്കു പകരമായി സ്വദേശികളെ നിയമിക്കുന്നതിനാണ് ഒമാൻ പദ്ധതിയിടുന്നത്. ഇക്കാര്യം സംബന്ധിച്ച് തൊഴിൽ, ആരോഗ്യ മന്ത്രാലയങ്ങൾ ധാരണയിലെത്തിയിട്ടുണ്ട്.
Read Also: പൃഥ്വിരാജ് ലക്ഷദ്വീപിന്റെ ഹീറോയെന്ന് ആയിഷ സുൽത്താന: ജന്മദിനാശംസകൾ നേർന്നുകൊണ്ട് ഫേസ്ബുക് പോസ്റ്റ്
നഴ്‌സിങ്, പാരാമെഡിക്കൽ വിഭാഗങ്ങളിൽ സ്വദേശികൾക്ക് പരിശീലനം നൽകും. തൊഴിൽ മന്ത്രാലയമാണ് പരിശീലനത്തിന് ധനസഹായം നൽകുക. ഒരു വർഷത്തിനിടെ വിവിധ തസ്തികകളിലായി വിദേശികൾക്കു പകരം 900 സ്വദേശികളെ നിയമിക്കാനാണ് ഒമാന്റെ തീരുമാനം. ഇവരിൽ 610 പേരെ ഇതിനോടകം നിയമിച്ചിട്ടുണ്ട്. 134 പേരുടെ നിയമന നടപടികൾ പുരോഗമിക്കുകയാണെന്നും 156 പേരെ പരിശീലനത്തിന് ശേഷം രണ്ടര മാസത്തിനുള്ളിൽ നിയമിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments