തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ അറിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംസ്ഥാനത്ത് കഴിഞ്ഞ ദിവസമുണ്ടായ മഴക്കെടുതിയെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
Read Also : ആവശ്യമായ വള്ളങ്ങളും ബോട്ടുകളും ഒരുക്കണം, ദുരന്തഭീഷണിയുള്ള പ്രദേശത്ത് നിന്ന് ആളുകളെ മാറ്റും: മുഖ്യമന്ത്രി
എല്ലാ കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകരും മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന മഴയില്‍ നിരവധി പേരുടെ വീടും കൃഷിയും നശിച്ചെന്നും അദ്ദേഹം പറഞ്ഞു. ഉരുള്‍ പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അനാവശ്യ യത്രകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാനും ദുരന്തഭീഷണിയുള്ള പ്രദേശത്ത് നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കാനും മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. സംസ്ഥാനത്ത് ഗൗരവമായ സ്ഥിതിയാണുള്ളതെന്നും എന്നാല്‍ അവസാനം വന്ന കാലാവസ്ഥാ പ്രവചനം ആശ്വാസത്തിന് വക നല്‍കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Post Your Comments