ദുബായ്: സ്ലൊവാക് പ്രധാനമന്ത്രി എഡ്വേർഡ് ഹെഗറുയുമായി കൂടിക്കാഴ്ച നടത്തി ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായ് എക്‌സ്‌പോയോട് അനുബന്ധിച്ചാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്. യുഎഇയിലെയും സ്ലൊവാക്കിലെയും മന്ത്രിമാരും ഉദ്യോഗസ്ഥരും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു.
യുഎഇയും സ്ലൊവാക് റിപ്പബ്ലിക്കും തമ്മിലുള്ള ശക്തമായ ബന്ധത്തെ ശൈഖ് മക്തൂം കൂടിക്കാഴ്ച്ചയിൽ ഉയർത്തിക്കാട്ടി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിനെ കുറിച്ചും വാണിജ്യ, നിക്ഷേപ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. പരസ്പര സഹകരണം വർദ്ധിപ്പിക്കുന്നതിനും പരസ്പരം സർക്കാർ, സ്വകാര്യ മേഖലകൾ തമ്മിലുള്ള ഇടപഴകൽ പ്രോത്സാഹിപ്പിക്കുന്നതിനും പരസ്പര വ്യാപാരം വർദ്ധിപ്പിക്കുന്നതിനുമുള്ള പുതിയ മാർഗങ്ങളും കൂടിക്കാഴ്ച്ചയിൽ ചർച്ചാ വിഷയമായി.
യുഎഇ, സ്ലൊവാക് സ്ഥാപനങ്ങൾക്കും കമ്പനികൾക്കും പരസ്പരം വിപണികളിൽ നിക്ഷേപ അവസരങ്ങൾ സുഗമമാക്കേണ്ടതിന്റെ പ്രാധാന്യം, ആരോഗ്യം,, ഊർജം, സുസ്ഥിര വികസനം, അടിസ്ഥാനസൗകര്യം, നവീകരണം തുടങ്ങിയ മേഖലകളിൽ ബന്ധം വിപുലീകരിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. കോവിഡ് പ്രതിരോധ മാർഗങ്ങളും ചർച്ച ചെയ്തതായി അധികൃതർ അറിയിച്ചു.
Post Your Comments