Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsEuropeInternational

അഫ്ഗാന് സഹായഹസ്തവുമായി യൂറോപ്യൻ യൂണിയൻ: നൂറു കോടി യൂറോ ധനസഹായം പ്രഖ്യാപിച്ചു

ബ്രസൽസ്: അഫ്ഗാന് സഹായഹസ്തവുമായി യൂറോപ്യൻ യൂണിയൻ. അഫ്ഗാനിസ്താന് ധനസഹായമായി യൂറോപ്യൻ യൂണിയൻ നൂറു കോടി യൂറോ ധനസഹായം പ്രഖ്യാപിച്ചു. അഫ്ഗാനിസ്താൻ വലിയ തകർച്ചയുടെ വക്കിലാണെന്ന് യുഎൻ മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നാണ് അഫ്ഗാന് യൂറോപ്യൻ യൂണിയൻ ധനസഹായം പ്രഖ്യാപിച്ചത്. അഫ്ഗാൻ പ്രതിസന്ധി ചർച്ച ചെയ്യാൻ ജി20 ഉച്ചകോടി ഓൺലൈനായി ചേർന്നപ്പോഴായിരുന്നു ധനസഹായ പ്രഖ്യാപനം.

Read Also: അധികാരികള്‍ ആവശ്യപ്പെട്ടു: ചൈനയില്‍ ലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ഖുർആൻ ആപ്പ് നീക്കം ചെയ്ത് ആപ്പിള്‍

ജർമൻ ചാൻസലർ അംഗല മെർക്കൽ ,യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുത്തു. ചൈനീസ് പ്രസിഡന്റ് ഷീജിൻ പിങ്, റഷ്യൻ പ്രസിഡന്റ് പുടിൻ എന്നിവരുടെ പ്രതിനിധികളും യോഗത്തിൽ പങ്കാളികളായി. ഇറ്റലിയാണ് ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിച്ചത്.

നേരത്തെയും അഫ്ഗാന് സഹായം നൽകുന്നതിനായി 25-30 കോടി യൂറോ യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചിരുന്നു. രാജ്യാന്തര സഹായ സംഘടനകൾ വഴിയാകും യൂറോപ്യൻ യൂണിയൻ നൽകിയ സഹായധനം വിനിയോഗിക്കുക.

Read Also: ഫേസ്‌ബുക്ക് പ്രണയം: 53 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു, നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button