ദുബായ്: സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശികളെ പിരിച്ചുവിടുന്നതിനെതിരെ മുന്നറിയിപ്പ് നൽകി അധികൃതർ. യോഗ്യരായ വിദേശികളുണ്ടെന്ന കാരണത്താൽ സ്വദേശികൾക്കെതിരെ നടപടിയെടുക്കുന്നത് നിയമലംഘനമാണെന്നാണ് യുഎഇ വ്യക്തമാക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും സ്വദേശിയെ ഒഴിവാക്കുമ്പോൾ കാരണങ്ങൾ വ്യക്തമായി ബോധ്യപ്പെടുത്തണമെന്നും യുഎഇ അറിയിച്ചു.
ഏതു സാഹചര്യത്തിലായാലും ഒരാൾ സ്ഥാപനം വിടുംമുൻപ് നേരിട്ടോ ടെലിഫോണിലോ ആശയവിനിമയം നടത്തി വിശദ റിപ്പോർട്ട് തയാറാക്കണമെന്നാണ് നിർദ്ദേശം. സേവനം അവസാനിപ്പിക്കുന്നതിന്റെ കാരണങ്ങൾ, തൊഴിൽ പുരോഗതിക്കു കമ്പനി നൽകിയ അവസരങ്ങൾ, കമ്പനിയുടെയും സഹജീവനക്കാരുടെയും സഹായങ്ങൾ, ജോലി സംബന്ധമായ അഭിപ്രായങ്ങൾ, ജോലിയുമായി ബന്ധപ്പെട്ടു ലഭിച്ച പരിശീലനങ്ങൾ, ആരോഗ്യ സുരക്ഷ, ശമ്പളത്തോടെയുള്ള അവധിയും ഉൾപ്പെടെ കമ്പനി നൽകിയ മറ്റ് ആനുകൂല്യങ്ങൾ, തൊഴിലുപേക്ഷിക്കുന്നതു തടയാൻ സ്ഥാപനം സ്വീകരിച്ച മാർഗങ്ങൾ എന്നിവയെ കുറിച്ചെല്ലാം റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കണം. സ്വകാര്യ മേഖലയിലെ സ്വദേശി നിയമനവും തൊഴിൽ കരാർ റദ്ദാക്കലും രേഖാമൂലമാകണമെന്നാണു നിയമം.
Read Also: സ്വതന്ത്ര ഇന്ത്യ ആദരിച്ച സവർക്കറെ അപമാനിക്കുന്നത് രാജ്യത്തോടുള്ള ക്രൂരത: ബി ഗോപാലകൃഷ്ണൻ
സ്വകാര്യ മേഖലയിൽ നിന്നും അകാരണമായി സ്വദേശികളെ പിരിച്ചു വിടുകയാണെങ്കിൽ ഇവർക്ക് പരാതി നൽകാനുള്ള അവസരമുണ്ട്. ഇത്തരത്തിലുള്ള പരാതികളിന്മേൽ തൊഴിലുടമയ്ക്ക് നോട്ടീസ് അയച്ച് 5 ദിവസത്തിനു ശേഷം കേസ് കോടതിയിലേക്ക് മാറ്റുന്നതായിരിക്കും.
Post Your Comments