AlappuzhaKeralaNattuvarthaLatest NewsNews

അടുത്ത നാലു വര്‍ഷത്തിനുള്ളിൽ കേരളത്തിന്റെ സമഗ്ര പുരോഗതി ഉറപ്പാക്കും: മന്ത്രി കെ. രാധാകൃഷ്ണന്‍

ആലപ്പുഴ: അടുത്ത നാലു വര്‍ഷത്തിനുള്ളിൽ കേരളത്തിന്റെ സമഗ്ര പുരോഗതി ഉറപ്പാക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. അടിസ്ഥാന വര്‍ഗത്തില്‍ പെട്ടവരുടെ ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാനത്ത് നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും പട്ടികജാതി -പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു.

Also Read:സംസ്ഥാനത്ത് അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത പുലർത്തണം, നദികളിൽ വെള്ളമുയരുന്നു, യാത്രകൾ ഒഴിവാക്കുക: മുഖ്യമന്ത്രി

‘സമൂഹത്തിന്റെ താഴേ തട്ടിലുള്ളവരുടെ ക്ഷേമത്തിനായി നിലവില്‍ സംസ്ഥാനത്ത് നിരവധി പദ്ധതികളുണ്ട്. ഇവയെല്ലാം സമയബന്ധിതമായി നടപ്പാക്കി അടുത്ത നാലു വര്‍ഷം കൊണ്ട് സമഗ്ര പുരോഗതി ഉറപ്പാക്കനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിദാരിദ്ര്യം നേരിടുന്നവരെ കണ്ടെത്തുന്നതിനുള്ള സര്‍വ്വേ പൂര്‍ത്തിയായ ശേഷം ഈ വിഭാഗത്തില്‍ പെടുന്നവരുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കും’, അദ്ദേഹം പറഞ്ഞു.

പട്ടികജാതി – പട്ടികവര്‍ഗ വികസന വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം പരിപാടിയുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്ന മന്ത്രി, പട്ടികജാതി – പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനായി പൊതു സമൂഹത്തിന്റെ സഹകരണവും പിന്തുണയും ഉറപ്പാക്കണമെന്നും അഭ്യർത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button