Latest NewsKeralaNews

മംഗളൂരുവില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

മംഗളൂരു: ദസറ ആഘോഷം കഴിഞ്ഞു മടങ്ങുന്നതിനിടെ രണ്ട് മലയാളി യുവാക്കള്‍ മംഗളൂരു കെ.സി റോഡില്‍ ബൈക്കപകടത്തില്‍ മരിച്ചു. കാസര്‍കോട് കുമ്പള സ്വദേശികളായ കൃഷ്ണപ്രസാദ്(26), പ്രജിത്(24) എന്നിവരാണു മരിച്ചത്.എതിരെ വന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് തെന്നി നീങ്ങി പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് മറിയുകയായിരുന്നു.

Read Also : സംസ്ഥാനത്ത് തോരാ മഴ, കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടി : വ്യാപക നാശനഷ്ടം

റോഡില്‍ തെറിച്ചു വീണ ഇവരുടെ തലയ്ക്ക് സാരമായി പരുക്കേറ്റു. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു.അതിനിടെ, കാര്‍ ബൈക്കില്‍ ഇടിച്ചതാണ് അപകട കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍, പ്രാഥമിക അന്വേഷണത്തില്‍ കാര്‍ ഇടിച്ചതായി വ്യക്തമായിട്ടില്ലെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button