ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെ സൈനികരെ കാണാതായി. ഇവരെ കണ്ടെത്തുന്നതിന് സൈന്യം തിരച്ചില്‍ ഊര്‍ജ്ജിതമാക്കി . ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ഉള്‍പ്പെടെ രണ്ട് സൈനികരെയാണ് കഴിഞ്ഞ ദിവസം കാണാതായത്. മെന്ദാര്‍ ഭാഗത്തെ നര്‍ഖാസ് വനമേഖലയില്‍ ഭീകരരെ പിടികൂടാനുള്ള ദൗത്യം തുടരുന്നതിനിടെ വൈകീട്ടോടെയായിരുന്നു സൈനികരെ കാണാതായത്. വനമേഖലയില്‍ ഭീകരരും സൈന്യവും തമ്മില്‍ വെടിവെപ്പ് നടന്നിരുന്നു. ഇതിനിടയില്‍ ജെഎസിഒയ്ക്കും ഒരു സൈനികനും പരിക്കേറ്റിരുന്നു, മേഖലയില്‍ ദൗത്യം തുടരുകയാണ് എന്നായിരുന്നു സൈന്യം വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്. ഏറ്റുമുട്ടലില്‍ റൈഫിള്‍മാന്‍മാരായ വിക്രംസിങ് നേഗി (26), യോഗംബര്‍ സിങ് (27) എന്നിവര്‍ വീരമൃത്യു വരിച്ചിരുന്നു.
Read Also : മഴ പെയ്താല്‍ റോഡ് തോടാകുന്ന അവസ്ഥ: ട്രോളുമായി കൊച്ചി മെട്രോയുടെ ഫേസ്ബുക്ക് പോസ്റ്റ്
അതേസമയം ജെ സി ഒയെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും മേഖലയില്‍ തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. തുടക്കത്തില്‍ ജെസിഒ കൊല്ലപ്പെട്ടുവെന്ന നിഗമനത്തിലായിരുന്നു. എന്നാല്‍ പിന്നീടാണ് ഇവരെ കാണാതായതായി മനസിലായതെന്ന് സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മേഖലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ 7 സൈനികരാണ് കൊല്ലപ്പെട്ടത്. മലയാളി ജവാന്‍ വൈശാഖ് ഉള്‍പ്പെടെ അഞ്ച് സൈനികരായിരുന്നു ആദ്യം കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഷോപിയാനിലെ രണ്ട് ഏറ്റുമുട്ടലുകളിലായി അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പ്രദേശത്ത് സൈനികരുടെ സാന്നിധ്യം ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരിച്ചലിനിടെയാണ് ഭീകരര്‍ സൈന്യത്തിന് നേര്‍ക്ക് വെടിയുതിര്‍ത്തത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിനിടെയായിരുന്നു അഞ്ച് സൈനികര്‍ക്കും വെടിയേറ്റത്. ഉടന്‍ തന്നെ അഞ്ച് പേരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സമീപകാലത്ത് ഇത് ആദ്യമായാണ് ഭീകരരായുമുള്ള ഏറ്റുമുട്ടലില്‍ ഇത്രയധികം സൈനികര്‍ കൊല്ലപ്പെടുന്നത്.
ഒക്ടോബര്‍ 11 ന് ആക്രമണം നടത്തിയ അതേ ഭീകര സംഘം തന്നെയാണ് കഴിഞ്ഞ ദിവസത്തെ ആക്രമണത്തിന് പിന്നിലെന്നും കരസേന ഉദ്യോഗസ്ഥര്‍ പറയുന്നു. മലയോര അതിര്‍ത്തി ജില്ലകളായ രജൗരിക്കും പൂഞ്ചിനും ഇടയിലുള്ള വനമേഖലയില്‍ സൈന്യം ഭീകരര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
Post Your Comments