Latest NewsNewsInternationalCrime

ഹിന്ദു ക്ഷേത്രങ്ങള്‍ക്കും ദുര്‍ഗാ പൂജാ പന്തലുകള്‍ക്കും നേരെ ആക്രമണം: 43 പേര്‍ അറസ്റ്റില്‍

ഹിന്ദു ക്ഷേത്രങ്ങള്‍ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് പ്രധാനമന്ത്രി ശൈഖ് ഹസീന

ധാക്ക: ബംഗ്ലാദേശില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കും ദുര്‍ഗാ പൂജാ പന്തലുകള്‍ക്കും നേരെ ആക്രമണം അഴിച്ചുവിട്ട സംഭവത്തില്‍ 43 പേര്‍ അറസ്റ്റില്‍. ഖുറാനെ അപമാനിച്ചുവെന്ന് ആരോപിച്ചായിരുന്നു ദുര്‍ഗാ പൂജാ പന്തലുകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും വിഗ്രഹങ്ങള്‍ക്കും നേരെ ഒരു കൂട്ടം ആളുകള്‍ ആക്രമണം അഴിച്ച് വിട്ടത്.

Read Also: കരാറുകാരെക്കൂട്ടി എംഎല്‍എമാര്‍ മന്ത്രിയെ കാണാന്‍ വരരുത്: മുഹമ്മദ് റിയാസിനെതിരെ അവകാശലംഘന നോട്ടീസ് നല്‍കുമെന്ന് കെ. ബാബു

സംഭവവുമായി ബന്ധപ്പെട്ട് കൊമില ക്ഷേത്രത്തിനുള്ളില്‍ ഖുറാന്‍ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ പ്രതി ഫയാസ് ഉദ്ദ് പൊലീസ് പിടിയിലായതായാണ് വിവരം. കൊമിലയില്‍ വ്യാഴാഴ്ചയാണ് ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ക്കിടെ അക്രമം നടന്നത്. സംഭവത്തിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്.

അതേസമയം ഹിന്ദു ക്ഷേത്രങ്ങള്‍ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് പ്രധാനമന്ത്രി ശൈഖ് ഹസീന പറഞ്ഞു. ‘കൊമിലയിലെ സംഭവങ്ങളില്‍ അന്വേഷണം നടന്നു വരികയാണ്. ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. കുറ്റവാളികള്‍ ഏത് മതക്കാരാണ് എന്നത് പരിഗണന വിഷയമല്ല’. ശൈഖ് ഹസീന പറഞ്ഞു. ധാക്കയിലെ ദക്ഷേശ്വരി ക്ഷേത്രത്തില്‍ ദുര്‍ഗാ പൂജ ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button