Latest NewsSaudi ArabiaNewsInternationalGulf

സൗദിയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്: ഞായറാഴ്ച്ച മുതൽ ഇളവുകൾ പ്രാബല്യത്തിൽ

റിയാദ്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് സൗദി അറേബ്യ. മാസ്‌കും സാമൂഹിക അകലവും ഉൾപ്പടെയുള്ള കോവിഡ് നിയന്ത്രണങ്ങളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഞായറാഴ്ച്ച മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. പുതിയ ഇളവുകൾ അനുസരിച്ച് പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കൽ നിർബന്ധമില്ല. എന്നാൽ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമായും ധരിക്കണം. മക്ക, മദീന പള്ളികളിലെ തൊഴിലാളികളും സന്ദർശകരും മാസ്‌ക് ധരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

Read Also: യുവാവിനെ തല്ലിക്കൊന്ന് കൈപ്പത്തി വെട്ടിമാറ്റിയ ശേഷം മൃതദേഹം കെട്ടിത്തൂക്കി: രണ്ട് പേര്‍ അറസ്റ്റില്‍

പൊതുസ്ഥലങ്ങൾ, റെസ്റ്റോറന്റുകൾ, പൊതുഗതാഗത സംവിധാനങ്ങൾ, സിനിമ ഹാൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കണമെന്ന് നിർബന്ധമില്ല. ഓഡിറ്റോറിയങ്ങളിൽ വിവാഹമുൾപ്പെടെയുള്ള ചടങ്ങുകളിൽ പങ്കെടുക്കാനും നിയന്ത്രണമില്ല. നിശ്ചിത എണ്ണം പേർക്ക് മാത്രമേ പങ്കെടുക്കാനാകൂ എന്ന നിയന്ത്രണം ഒഴിവാക്കി.

സൗദിയിൽ പൊതുസ്ഥലങ്ങളിലെ പ്രവേശനം കോവിഡ് വാക്‌സിന്റെ രണ്ടുഡോസും സ്വീകരിച്ചവർക്ക് മാത്രമാണ്. അതേസമയം തവക്കൽന ആപ്പ് വഴി ആരോഗ്യ പരിശോധനകൾ നടപ്പാക്കാത്ത സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നതും അകലം പാലിക്കുന്നതും തുടരും. പൊതു, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് ആരോഗ്യമന്ത്രാലയത്തിന്റെ വ്യക്തിഗത വിവരങ്ങൾക്കായുള്ള തവക്കൽനാ ആപ്പ് കാണിക്കണമെന്നാണ് നിർദ്ദേശം.

Read Also: 10 പട്ടാളക്കാർ ആരുമറിയാതെ പാകിസ്ഥാനിൽ കടന്ന് 37 പേരെ കൊലപ്പെടുത്തി, തെളിവിന് അവരുടെ ചെവി മുറിച്ചെടുത്തു:ഷമയോട് മേജർ രവി

shortlink

Related Articles

Post Your Comments

Related Articles


Back to top button