സൂറിക്: ഓസ്ട്രിയൻ പ്രധാനമന്ത്രിയുടെ പ്രസ് സെക്രട്ടറിയായി മലയാളി യുവാവ്. ഷിൽട്ടൻ ജോസഫ് പാലത്തുങ്കലാണ് ഓസ്ട്രിയൻ പ്രധാനമന്ത്രി ഷാലൻ ബെർഗിന്റെ പ്രസ് സെക്രട്ടറിയായി നിയമിതനായത്. ഓസ്ട്രിയൻ സർക്കാരിന്റെ വിവിധ വകുപ്പുകളിൽ പ്രമുഖ പദവികളിൽ പ്രവർത്തിക്കുന്നയാളാണ് ഷിൽട്ടൻ.
ചങ്ങനാശേരിയിലെ പാലത്തുങ്കൽ കുടുംബാംഗമാണ് ഷിൽട്ടൻ. വിയന്നയിലാണ് അദ്ദേഹം ജനിച്ചതും വളർന്നതുമെല്ലാം. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി ബിസിനസ് സ്‌കൂൾ, ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി, ഹാർവാർഡ് യൂണിവേഴ്‌സിറ്റി തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിലായിരുന്നു അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
അഴിമതി ആരോപണങ്ങളെ തുടർന്ന് സെബാസ്റ്റിയൻ കുർസ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിനെ തുടർന്നാണു വിദേശകാര്യ മന്ത്രിയായിരുന്ന ഷാലൻ ബെർഗ് പ്രധാനമന്ത്രി പദവിയിലെത്തുന്നത്. അഴിമതി ആരോപണങ്ങളിൽ മുഖം നഷ്ടമായ ചാൻസലർ ഓഫിസിന്റെ ഇമേജ് തിരിച്ചു പിടിക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് നിലവിലുള്ള പ്രസ് സെക്രട്ടറിയെ മാറ്റി ഷിൽട്ടനെ നിയമിച്ചത്.
Read Also: ഒരു ദിവസം ആറ് ഗ്ലാസില്‍ കൂടുതല്‍ വെള്ളം കുടിക്കുന്നവര്‍ ജീവിതത്തെ കൂടുതല്‍ പ്രതീക്ഷയോടെ കാണുന്നവർ!
Post Your Comments