കൊച്ചി: കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ മിനി ആര്‍ മേനോന്‍ (43) അന്തരിച്ചു. ബി.ജെ.പി.യുടെ അംഗമായിരുന്നു. കുറച്ചു നാളായി അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. എറണാകുളം സൗത്ത് ഡിവിഷന്‍ കൗണ്‍സിലറായിരുന്നു. തിരഞ്ഞെടുപ്പ്ഫലം വന്നതിന് തൊട്ടുപിറകേയാണ് അര്‍ബുദബാധ സ്ഥിരീകരിച്ചത്.
സൗത്ത് ഡിവിഷനില്‍ നിന്ന് 281 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മിനി വിജയിച്ചത്. നിരവധി ബിജെപി നേതാക്കൾ മിനിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ പ്രവാസിയായിരുന്ന ഇവർ കുറച്ചു വർഷങ്ങൾ മുൻപാണ് കേരളത്തിൽ സജീവമായിരുന്നത്,
Post Your Comments