മുംബൈ: മൂന്നംഗ സംഘം വീട്ടില്‍ കയറി ബിജെപി കൗണ്‍സിലറെയും കുടുംബാംഗങ്ങളെയും വെടിവെച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയില്‍ ജാല്‍ഗാവ് ജില്ലയിൽ ബിജെപി കൗണ്‍സിലര്‍ രവീന്ദ്ര ഖാരത്(55), സഹോദരന്‍ സുനില്‍(56), മക്കളായ പ്രേംസാഗര്‍(26), രോഹിത് (25), ബന്ധു ഗജാരെ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രിയിൽ നാടന്‍ തോക്കും കത്തിയുമായി എത്തിയസംഘം ഇവര്‍ക്കെതിരെ ആക്രമിക്കുകയും നിറയൊഴിക്കുകയുമായിരുന്നു.
രക്ഷപ്പെട്ട പ്രതികള്‍ പിന്നീട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. ആക്രമണത്തിന് പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വ്യക്തിവൈരാഗ്യമാണെന്ന് സംശയിക്കുന്നു. ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും കൊലപാതകത്തിനുള്ള കാരണം ഉടന്‍ കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചു. അതേസമയം പ്രതികളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Post Your Comments