MalappuramKeralaNattuvarthaLatest NewsNews

മകളുടെ കാമുകന്റെ അച്ഛനെ വെട്ടിക്കൊല്ലാൻ പെൺകുട്ടിയുടെ വീട്ടുകാരുടെ ക്വട്ടേഷൻ: സംഭവം മലപ്പുറത്ത്

മലപ്പുറം: പ്ലസ് ടു വിദ്യാർത്ഥികളുടെ പ്രണയത്തെ തുടർന്ന് ആൺകുട്ടിയുടെ അച്ഛനെ വെട്ടിക്കൊല്ലാൻ ക്വട്ടേഷൻ നൽകി പെൺകുട്ടിയുടെ വീട്ടുകാർ. സംഭവത്തിൽ ആൺകുട്ടിയുടെ അച്ഛന് ഗുരുതര പരിക്കേറ്റു. മലപ്പുറം തിരൂരിലാണ് സംഭവം. തിരൂർ സ്വദേശിയായ കബീർ എന്നയാൾക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘം കൈമനശേരിയിൽ വെച്ച് കബീറിനെ വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാർ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

കബീറിന്റെ പ്ലസ്‌ടു വിദ്യാർത്ഥിയായ മകൻ സഹപാഠിമായി പ്രണയത്തിലായിരുന്നു. ഇതാണ് കൊലപാതകശ്രമത്തിലേക്ക് നയിച്ചത്. പ്രണയം വീട്ടുകാർ അറിയുകയും തുടർന്ന് ശക്തമായി എതിർക്കുകയും ചെയ്തു. ഇതോടെ, പെൺകുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോന്നു. കാമുകനൊപ്പം പോയാൽ മതിയെന്നായിരുന്നു പെൺകുട്ടി പറഞ്ഞത്. കോടതി ഉത്തരവോടെ കബീറിന്റെ വീട്ടുകാർ പെൺകുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു. ആൺകുട്ടിക്ക് വിവാഹപ്രായമായിരുന്നില്ല. ഇതോടെ മൂന്ന് വർഷത്തിന് ശേഷം വിവാഹക്കാര്യം ആലോചിക്കാമെന്നായിരുന്നു ബന്ധുക്കൾ തീരുമാനിച്ചത്. ഇതിനിടെയാണ് കബീറിന് നേരെയുള്ള ആക്രമം.

Also Read:‘മുഖ്യമന്ത്രിയും മരുമോനും ചേര്‍ന്ന് സംസ്ഥാനം ഭരിക്കും, റിയാസിന്റെ പൊട്ടന്‍ഷ്യല്‍ എനര്‍ജി ആരാന്നറിയാല്ലോ’: എ ജയശങ്കര്‍

‘അവർ എന്നും ഭീഷണിപ്പെടുത്തുകയാണ്. പതിനെട്ട് വയസായ കുട്ടികളാണ്. രണ്ട് വീടുകളിലും സംസാരിച്ചാൽ തീരാവുന്ന വിഷയമേ ഉള്ളു. സാമ്പത്തത്തികപരമായി ഉയർന്ന് നിൽക്കുന്ന അവർക്ക് നമ്മൾ ഒന്നിനും കൊള്ളില്ല എന്നാണു വിചാരം. അതൊക്കെയാണ് അവർ പറയുന്ന കാരണങ്ങൾ. കൊല്ലാൻ വേണ്ടി ചെയ്തതാണ്. തലയ്ക്ക് പതിനാറ് സ്റ്റിച്ച് ഉണ്ട്. കാലിനു 10 ഉം’, കബീർ പ്രമുഖ ചാനലിനോട് വെളിപ്പെടുത്തി.

കബീറിനെ കൊലപ്പെടുത്താൻ പദ്ധതി ഇട്ട പെൺകുട്ടിയുടെ പിതാവിന്റെ സഹോദരൻ ഹസൽമോനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് മുൻപും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പങ്കാളികളായവരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button