വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണുബാധയെ തുടർന്നാണ് അദ്ദേഹത്തെ തെക്കൻ കാലിഫോർണിയയിലെ ഇർവൈൻ മെഡിക്കൽ സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.
Read Also: ജെസ്നയ്ക്ക് പിന്നാലെ ദുരൂഹതയുണർത്തി സൂര്യയുടെ തിരോധാനം: ട്രെയിനിൽ പോലും പോകാത്ത മകളെ തെരഞ്ഞ് കുടുംബം
അദ്ദേഹത്തിന്റെ മൂത്രാശയത്തിൽ അണുബാധയുണ്ടെന്നും യൂറിനറി ഇൻഫെക്ഷൻ രക്തത്തിലേക്ക് കലർന്നതായും ഡോക്ടർമാർ അറിയിച്ചതായാണ് വിവരം.
അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരും നഴ്‌സുമാരും മികച്ച പരിചരണമാണ് അദ്ദേഹത്തിന് നൽകുന്നതെന്നും അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം ശരീരം നിലവിൽ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഉടൻ തന്നെ അദ്ദേഹത്തിന് വീട്ടിലേക്ക് മടങ്ങാമെന്നും ഡോക്ടമാർ വ്യക്തമാക്കി.
Post Your Comments