KeralaLatest NewsNews

കേരള- ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ശനിയാഴ്ച്ച വരെ മത്സ്യബന്ധനത്തിന് നിരോധനം: ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: കേരള- ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ 14-10-2021 മുതൽ 16-10-2021 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 14-10-2021 മുതൽ 16-10-2021 വരെ കേരള- ലക്ഷദ്വീപ്-കർണാടക തീരങ്ങളിലും അതിനോട് ചേർന്നുള്ള മധ്യ-കിഴക്കൻ, തെക്ക്-കിഴക്കൻ അറബിക്കടൽ എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read Also: ജമ്മുകാശ്മീരില്‍ വീണ്ടും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍: ഒരു സൈനികന് വീരമൃത്യു, രണ്ട് പേര്‍ക്ക് പരിക്ക്

പ്രത്യേക ജാഗ്രതാ നിർദ്ദേശം

14-10-2021: മധ്യ ബംഗാൾ ഉൾക്കടലിലും, അതിനോട് ചേർന്ന് കിടക്കുന്ന ആൻഡമാൻ കടലിലും, മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
15-10-2021: മധ്യ ബംഗാൾ ഉൾക്കടലിലും, അതിനോട് ചേർന്ന് കിടക്കുന്ന ആൻഡമാൻ കടലിലും, ആന്ധ്ര പ്രദേശ് തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

Read Also: ലഖിംപൂര്‍ സംഭവം: അജയ് മിശ്ര മന്ത്രിസ്ഥാനത്ത് തുടരുമ്പോള്‍ ശരിയായ രീതിയില്‍ അന്വേഷണം നടക്കില്ലെന്ന് രാകേഷ് ടികായത്

16-10-2021: മധ്യ, വടക്കൻ ബംഗാൾ ഉൾക്കടലിലും, ആൻഡമാൻ കടലിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ലെന്നാണ് നിർദ്ദേശം.

Read Also: ചർച്ചയിൽ ഉന്നയിച്ച ഓരോ വാചകത്തിന്റെയും പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുകയും അവയിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button