ലക്‌നൗ: ലഖിംപൂര്‍ ഖേരി സംഭവത്തില്‍ ആശിഷ് മിശ്രയുടെ പിതാവ് അജയ് മിശ്ര കേന്ദ്രമന്ത്രി സ്ഥാനത്ത് തുടരുമ്പോള്‍ അന്വേഷണം ശരിയായ രീതിയില്‍ നടക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. സംഭവത്തില്‍ ആശിഷ് മിശ്രയുടെ അറസ്റ്റിനെ റെഡ് കാര്‍പറ്റ് അറസ്റ്റ് എന്നാണ് രാകേഷ് ടികായത് വിശേഷിപ്പിച്ചത്.
നിക്ഷ്പക്ഷ അന്വേഷണത്തിന് അജയ് മിശ്ര രാജിവെയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ആശിഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കര്‍ഷകര്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റിയ കാറില്‍ ആശിഷ് മിശ്രയുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 18ന് ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ ട്രെയിന്‍ തടയല്‍ സമരവും ഒക്ടോബര്‍ 26ന് ലക്‌നൗവില്‍ ബിഗ് കിസാന്‍ പഞ്ചായത്തും സംഘടിപ്പിക്കുമെന്ന് ടികായത് പറഞ്ഞു.
ഒക്ടോബര്‍ മൂന്നിനാണ് ആശിഷ് മിശ്ര ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധക്കാരുടെ നേരെ വാഹനം ഇടിച്ചുകയറിയത്. സംഭവ സ്ഥലത്ത് വച്ച് നാല് പേരും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാല് പേരും മരിച്ചിരുന്നു.
Post Your Comments