ദുബായ്: ദുബായ് എക്‌സ്‌പോ 2020 വേദിയിൽ പാരമ്പര്യവും മൂല്യങ്ങളും ഉയർത്തിക്കാട്ടി കുവൈത്ത് പവലിയൻ. രാജ്യത്തിന്റെ സുസ്ഥിരത, ചരിത്രം, പാരമ്പര്യം, സമകാലിക വളർച്ചയും സമൃദ്ധിയും എന്നിവയാണ് പവലിയനിലെ കേന്ദ്ര വിഷയങ്ങൾ. 5,600 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് എക്‌സ്‌പോ വേദിയിൽ കുവൈത്ത് പവലിയൻ ഒരുക്കിയിരിക്കുന്നത്.
കുവൈത്തിന്റെ സുസ്ഥിരതാ യത്നങ്ങൾ പവലിയൻ ഉയർത്തിക്കാട്ടുന്നു. പുതിയ കുവൈത്ത്, സുസ്ഥിരതക്കായുള്ള പുതിയ അവസരങ്ങൾ എന്ന തീമിന്റെ അടിസ്ഥാനത്തിലാണ് പവലിയൻ തയ്യാറാക്കിയിരിക്കുന്നത്. ന്യൂ കുവൈത്ത് 2035 എന്ന ഭാവി പദ്ധതിയെ കുറിച്ചും പവലിയനിൽ വിശദീകരിച്ചിട്ടുണ്ട്.
രാജ്യത്തെയും അതിന്റെ സവിശേഷതയെയും പ്രതിനിധീകരിക്കാനുള്ള അവസരമായാണ് എക്സ്പോ 2020 ദുബായിയെ തങ്ങൾ കാണുന്നതെന്നാണ് കുവൈത്ത് പവലിയൻ ഡയറക്ടർ ഡോ. ബദർ അൽ ഇൻസി അറിയിച്ചു.
Post Your Comments