Latest NewsUAENewsInternationalGulf

വാഹന പാർക്കിംഗ് ഇടങ്ങൾക്ക് പുതുജീവൻ: പാർക്കിംഗ് മീറ്റർസ് പ്രോജക്ട് രണ്ടാം ഘട്ടം ആരംഭിച്ച് ആർടിഎ

ദുബായ്: പാർക്കിംഗ് മീറ്റർസ് പ്രോജക്ട് രണ്ടാം ഘട്ടം ആരംഭിച്ച് ആർടിഎ. എമിറേറ്റിലെ സുപ്രധാന മേഖലകളിലെ വാഹന പാർക്കിംഗ് ഇടങ്ങൾക്ക് പുതുജീവൻ നൽകുന്നതിനാണ് പദ്ധതി ആവിഷക്കരിച്ചത്. ഗവൺമെന്റ് ഓഫ് ദുബായ് മീഡിയ ഓഫീസിന്റെ നിർമ്മാണാത്മകമായ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗമായ ബ്രാൻഡ് ദുബായിയുമായി ചേർന്നാണ് ആർടിഎ ഈ പദ്ധതി നടപ്പിലാക്കുന്നത്.

Read Also: പീഡനക്കേസ് അന്വേഷിക്കാന്‍ കൈക്കൂലിയായി വിമാനടിക്കറ്റ് ചോദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് സാധ്യത

ദുബായിലെ വിവിധ ഇടങ്ങളിലെ പാർക്കിംഗ് മീറ്ററുകളെ കലാസൃഷ്ടികളാക്കി മാറ്റുന്നതിനായി ബ്രാൻഡ് ദുബായ് അഞ്ച് എമിറാത്തി ഡിജിറ്റൽ കലാകാരന്മാരുമായി ചേർന്ന് കലാസൃഷ്ടികൾ ഒരുക്കാനും ലക്ഷ്യമിടുന്നുണ്ട്. നഗരത്തെ ഒരു ഓപ്പൺ എയർ മ്യൂസിയമാക്കി ഒരുക്കുക എന്ന ദുബായ് ഭരണാധികാരികളുടെ ദർശനത്തെ സാധൂകരിക്കുന്നതാണ് ഈ പദ്ധതി. ഈ കലാസൃഷ്ടികൾ ദുബായ് എന്ന നഗരത്തിന്റെ പാരമ്പര്യത്തനിമ, ആധുനികതയിലൂന്നിയ സാംസ്‌കാരികവൈവിധ്യ സ്വഭാവം എന്നിവയെ ചൂണ്ടിക്കാട്ടുന്നു.

Read Also: വീട്ടില്‍ നിന്ന് കാണാതായ രണ്ടരവയസുകാരനെ ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button