ഡല്‍ഹി: മയക്കുമരുന്ന് കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ കുടുക്കിയത് വഴി ലഖിംപൂര്‍ ഖേരി സംഭവത്തില്‍ നിന്ന് ആളുകളുടെ ശ്രദ്ധ തിരിച്ചുവിട്ടതായി ആരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ‘നിരപരാധിയാണെന്ന് തെളിയിക്കപ്പെടുന്നതുവരെ കുറ്റക്കാരനാണെന്ന ’പുതിയ നിയമശാസ്ത്രം ഷാരൂഖ് ഖാന്റെ മകന്റെ കാര്യത്തില്‍ മാത്രമായി ഉണ്ടാക്കിയെന്നും കപില്‍ സിബല്‍ ട്വീറ്റില്‍ പറഞ്ഞു. ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ഒക്ടോബര്‍ മൂന്നിന് എൻസിബി അറസ്റ്റ് ചെയ്ത ആര്യന്‍ ഖാൻ ജയിലിലാണ്.
‘ആര്യന്‍ ഖാന്‍, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, പുതിയ നിയമ ശാസ്ത്രം, ഉപയോഗത്തിനും കൈവശം വച്ചതിനും തെളിവില്ല, ‘നിരപരാധിയാണെന്ന് തെളിയിക്കപ്പെടുന്നതുവരെ കുറ്റക്കാരന്‍, ആശിഷ് മിശ്രയില്‍ (ലഖിംപുര്‍ ഖേരി) നിന്ന് വിജയകരമായി ശ്രദ്ധ തിരിച്ചുവിട്ടു’. കപില്‍ സിബല്‍ ട്വീറ്ററിൽ വ്യക്തമാക്കി.
അതേസമയം മന്ത്രി അജയ് മിശ്രയെ ഉടന്‍ പുറത്താക്കണമെന്നും സുപ്രീം കോടതിയിലെ രണ്ട് സിറ്റിങ് ജഡ്ജിമാരുടെ നേതൃത്വത്തില്‍ അന്വേഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രതിനിധിസംഘം ബുധനാഴ്ച രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സന്ദര്‍ശിച്ചിരുന്നു.
Post Your Comments