കൊച്ചി : ആമസോണില്‍ 70,900 രൂപയുടെ ഐഫോണ്‍-12 ഓര്‍ഡര്‍ ചെയ്ത ആലുവ സ്വദേശിക്ക് ലഭിച്ചത് പാത്രങ്ങള്‍ കഴുകാനുള്ള വിം ബാറും അഞ്ച് രൂപാ തുട്ടും. നൂറുല്‍ അമീനാണ് ഐഫോണ്‍ പെട്ടിയില്‍ സോപ്പും നാണയവും കിട്ടിയത്. ഡെലിവറി ബോയിയുടെ മുന്നില്‍ വെച്ചുതന്നെയാണ് നൂറുല്‍ പെട്ടി തുറന്ന് നോക്കിയത്.
ഒക്ടോബര്‍ 12-നാണ് നൂറുല്‍ അമീന് ഐഫോണ്‍-12 ക്രെഡിറ്റ് കാര്‍ഡ് വഴി ഇ.എം.ഐ. ആയി ആമസോണില്‍ ഓര്‍ഡര്‍ ചെയ്യുന്നത്. ആമസോണിന്റെ ട്രസ്റ്റഡ് സെല്ലറായ അപ്പാരിയോയില്‍ നിന്നാണ് ഫോണ്‍ വാങ്ങിയത്. ഹൈദരാബാദില്‍ നിന്നും ഡെസ്പാച്ച് ആയ ഫോണ്‍ പിന്നീട് സേലത്തും ഒരു ദിവസം തങ്ങി. ഇതില്‍ സംശയം തോന്നിയതിനാലാണ് ഡെലിവറി ബോയിയുടെ മുന്നില്‍ വെച്ചുതന്നെ പെട്ടി തുറന്ന് നോക്കിയതെന്നും നൂറുല്‍ പറഞ്ഞു.
നേരത്തെയും നിരവധി തവണ ആമസോണില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയിരുന്നു. ഈ മാസം 12-നാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഐഫോണ്‍12 ഓര്‍ഡര്‍ ചെയ്തത്. അന്ന് തന്നെ ഫോണ്‍ ഡെസ്പാച്ച് ആവുകയും ചെയ്തു. രണ്ട് ദിവസത്തിനകം എത്തേണ്ട ഫോണ്‍ മൂന്ന് ദിവസത്തിന് ശേഷമാണ് കൊച്ചിയില്‍ എത്തിയത്. അടുത്തിടെ ഐഫോണിന് പകരം സോപ്പ് എത്തിയ വാര്‍ത്തയും കേട്ടിരുന്നു. വില കൂടിയ ഫോണ്‍ ആയതിനാല്‍ ചതി പറ്റില്ലെന്ന് വിചാരിച്ചിരുന്നതായും നൂറുല്‍ പറഞ്ഞു. സംഭവത്തിൽ ആമസോണ്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ച് പരാതിപ്പെട്ടിട്ടുണ്ടെന്നും വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മറുപടി മെയില്‍ ലഭിച്ചിട്ടുണ്ടെന്നും നൂറുല്‍ പറഞ്ഞു. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതിപ്പെടുമെന്നും ഉപഭോക്തൃ കോടതിയില്‍ പരാതിപ്പെടുന്ന കാര്യം നിയമവിദഗ്ധരുമായി പരിശോധിച്ചുവരികയാണെന്നും നൂറുല്‍ വ്യക്തമാക്കി.
Post Your Comments