അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 116 പുതിയ കോവിഡ് കേസുകൾ. 173 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്.
738,268 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,31,805 പേർ രോഗമുക്തി നേടി. 2,117 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 4,346 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 320,554 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. യുഎഇയിൽ കോവിഡ് വാക്സിനേഷൻ വർധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
അതേസമയം യുഎഇയിലെ ജനസംഖ്യയിലെ 85 ശതമാനത്തിലധികം പേരും വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
Post Your Comments