റിയാദ്: സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് സൗദി അറേബ്യ. രാജ്യത്തെ മരുഭൂമീകരണം തടയുന്നതിനും സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിനുമാണ് കൂടുതൽ നടപടികൾ സ്വീകരിക്കുക. ഇതിനായി സൗദിയിലെ പ്രകൃതി സംരക്ഷിത മേഖലകളിലെ പച്ചപ്പാർന്ന പ്രദേശങ്ങളുടെ വിസ്തൃതി കൂട്ടുന്നതിനായുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.
ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസർവ് ഡവലപ്‌മെന്റ് അതോറിറ്റിയും നാഷണൽ സെന്റർ ഫോർ വെജിറ്റേഷൻ കവറും സൗദിയിലെ സസ്യജാലങ്ങളെയും, ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനായി ഒരു കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. രാജ്യത്തെ സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിലൂടെ ഈ റിസർവ് പ്രദേശത്തെ ആഗോളതലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുന്ന ഒരിടമാക്കി മാറ്റുന്നതിനും, മികച്ച ഒരു ഇക്കോ ടൂറിസം കേന്ദ്രമാക്കി ഉയർത്തുന്നതിനുമുള്ള നടപടികളുടെ ബാക്കിയാണ് ധാരണാപത്രം.
സൗദി ഗ്രീൻ ഇനീഷിയേറ്റീവ് ഫോറം, മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനീഷിയേറ്റീവ് സമ്മിറ്റ് എന്നിവയുടെ പശ്ചാത്തലത്തിലാണ് ധാരണാപത്രത്തിലേർപ്പെട്ടതെന്നും ഐടിബിഎസിഇഒ അറിയിച്ചു.
Post Your Comments