രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം അതിഥി സൽക്കാരത്തിനായി ചിലവഴിച്ചത് 15 ലക്ഷം രൂപയെന്ന് റിപ്പോർട്ട്. അതിഥി സൽക്കാരത്തിന് ഏറ്റവും അധികം തുക ചെലവഴിക്കുന്നത് റവന്യൂ മന്ത്രി കെ രാജൻ ആണ്. 55804 രൂപയാണ് കഴിഞ്ഞ രണ്ട് മാസം കൊണ്ട് രാജൻ ചെലവാക്കിയിരിക്കുന്നത്. വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രനാണ് രണ്ടാം സ്ഥാനത്ത്. റിപ്പോർട്ടർ ചാനൽ ആണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
അതിഥി സൽക്കാരത്തിനായി മന്ത്രിമാർ ചിലവഴിച്ച തുകയുടെ കണക്ക് പുറത്തുവരുമ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പുറകിൽ അല്ലെന്ന് വ്യക്തം. പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഥിതി സൽക്കാരത്തിനായി ചിലവിട്ടത് 24398 രൂപയാണ്. അതിഥി സൽക്കാരത്തിനായി പണം ചിലവഴിച്ചവരിൽ വനം മന്ത്രി രണ്ടാം സ്ഥാനത്താണുള്ളത്. 33285 രൂപയാണ് അദ്ദേഹം ചെലവഴിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി 12910 രൂപയാണ് അതിഥി സൽക്കാരത്തിനായി ചെലവഴിച്ചിരിക്കുന്നത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനാണ് അതിഥി സൽക്കാരത്തിൽ പിന്നിൽ നിൽക്കുന്നത്. 1863 രൂപ മാത്രമാണ് അദ്ദേഹം ആകെ ചിലവഴിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസം കൊണ്ട് സർക്കാരും പ്രതിപക്ഷനേതാവും ചേർന്ന് മൂന്ന് ലക്ഷം രൂപക്കടുത്ത് അതിഥി സൽക്കാരത്തിനായി ചെലവഴിച്ച് കഴിഞ്ഞു. കോവിഡ് കാല പ്രതിസന്ധികൾ നിലനിൽക്കുമ്പോഴാണ് മന്ത്രിമാർ തന്നെ സൽക്കാരത്തിനായി ഇത്രയും അധികം തുക ചെലവാക്കുന്നത്.
Post Your Comments