Latest NewsNewsSaudi ArabiaInternationalGulf

സ്‌കൂളിൽ നേരിട്ടുള്ള അധ്യയനം ലഭിക്കണമെങ്കിൽ 2 ഡോസ് കോവിഡ് വാക്സിൻ നിർബന്ധം: സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയിൽ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള രീതിയിലുള്ള അധ്യയനം ലഭിക്കുന്നതിന് രണ്ട് ഡോസ് കോവിഡ് വാക്സിൻ കുത്തിവെയ്പ്പ് സ്വീകരിക്കണമെന്ന് നിബന്ധന നിർബന്ധമാക്കി. സൗദി വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ഡോസ് വാക്സിൻ കുത്തിവെപ്പെടുക്കാത്ത വിദ്യാർത്ഥികൾക്ക് വിദൂര പഠനരീതിയിലുള്ള അധ്യയനം ഏർപ്പെടുത്തണമെന്നാണ് വിദ്യാലയങ്ങൾക്ക് മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം. ഇത്തരം വിദ്യാർത്ഥികൾക്ക് പഠനം തുടരുന്നതിന് ആവശ്യമായ സംവിധാനങ്ങൾ വിദ്യാലയങ്ങളിൽ ഉറപ്പ് വരുത്താൻ അധികൃതർക്ക് മന്ത്രാലയം നിർദ്ദേശിച്ചു.

Read Also: അമിത് ഷായെ കണ്ട പിന്നാലെ ബിഎസ്‌എഫ് സാന്നിധ്യം വര്‍ധിപ്പിച്ചു: കൂടുതൽ പ്രദേശങ്ങൾ കേന്ദ്രത്തിന്റെ നിയന്ത്രണത്തിൽ

രണ്ട് ഡോസ് പൂർത്തിയാക്കാത്ത വിദ്യാർത്ഥികൾക്ക് സൗദി വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്നതിന് ഇനി അനുമതി ഉണ്ടായിരിക്കില്ല. വാക്സിനെടുക്കുന്നതിൽ ആരോഗ്യ കാരണങ്ങളാൽ ഔദ്യോഗിക ഇളവ് ലഭിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് ഈ നിബന്ധനയിൽ ഇളവ് ലഭിച്ചിട്ടുണ്ട്.

രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം രണ്ട് ഡോസ് കോവിഡ് വാക്സിനെടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്താൻ സൗദി അറേബ്യ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയം ഇത്തരമൊരു തീരുമാനമെടുത്തത്.

Read Also: പെട്ടിഓട്ടോയുടെ വാതില്‍ ചില്ലില്‍ തലകുടുങ്ങിയ നാല് വയസുകാരന്‍ കഴുത്ത് മുറുകി മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button