KeralaLatest NewsNews

നിറവയറുമായി നിവേദ്: സിംഗിൾ പേരന്റ് ആകാനുള്ള ഒരുക്കം?, മെയിൽ പ്രെഗ്‌നൻസി സാധ്യമാകുമോ എന്ന് സോഷ്യൽ മീഡിയ

മലയാളി അനുഗ്രഹിക്കുകയും ആശിർവദിക്കുകയും ചെയ്ത ഗേ വിവാഹമായിരുന്നു നിവേദ് ആന്റണിയുടെയും റഹീമിന്റെയും. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. എന്നാൽ അധികനാൾ ആ ബന്ധം മുന്നോട്ട് പോയില്ല. ഇടയിൽ ഇരുവരും വഴിപിരിയുകയായിരുന്നു. റഹീമിനെതിരെ നിവേദ് രംഗത്ത് വന്നതും നടത്തിയ പരാമർശങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ, നിവേദ് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.

സോഷ്യൽ മീഡിയ സുഹൃത്തുക്കൾക്കായി ഒരു സർപ്രൈസ് വെച്ചിട്ടുണ്ടെന്ന് പലപ്പോഴായി നിവേദ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് ആ സർപ്രൈസ് നിവേദ് പുറത്തുവിട്ടത്. നിറവയറും കാണിച്ചുകൊണ്ടുള്ള ചിത്രമാണ് നിവേദ് പങ്കുവെച്ചിരിക്കുന്നത്. സിംഗിൾ പാരന്റ് ആവുക എന്നത് വലിയ ഒരു ഉത്തരവാദിത്വമാണെന്നും കുഞ്ഞിന്റെ അച്ഛനും അമ്മയും ഒരാൾ തന്നെ ആവുക എന്നത് വളരെയധികം ശ്രമകരമായ ജോലിയാണെന്നും ഫോട്ടോ പങ്കുവെച്ചുകൊണ്ട് നിവേദ് കുറിച്ചു.

Also Read:മെഡിക്കൽ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ടു: ഒഴിവായത് വൻദുരന്തം

എന്നാൽ ഒരു ആണിന് എങ്ങനെയാണ് ഗർഭം ധരിയ്ക്കുവാൻ സാധിയ്ക്കുന്നത് എന്ന തരത്തിലുള്ള ചോദ്യങ്ങൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ‘എനിക്ക് ഇത് മനസ്സിലാകുന്നില്ല, നിങ്ങൾ ഇത് വെറുതെ ഇട്ട പോസ്റ്റ് ആണോ? അതോ യാഥാർത്ഥത്തിൽ ഗർഭിണി ആണോ? അത് യാഥാർഥ്യമാണെങ്കിൽ എങ്ങനെ സാധ്യമാകയും? ഒരു ഗേ ഗർഭിണിയാകുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല’ എന്ന സംശയവും ചിലർ പങ്കുവെക്കുന്നുണ്ട്. നിവേദിന്റെ കുടവയർ ആയിരിയ്ക്കും ഇതെന്നും ചിലർ കുറിക്കുന്നു.

എന്നാൽ പ്രെഗ്നനൻസി, ഗേ ഡാഡി, പ്രെഗ്നനൻസി, ഷൂട്ട്, മെയിൽ മറ്റേർണിറ്റി, ലവ്, ലവ് ഈസ് ലവ്, മെയിൽ പ്രെഗ്നൻസി തുടങ്ങി നിരവധി ഹാഷ് ടാഗുകളോട് കൂടിയാണ് നിവേദ് ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്. ഒരു കുഞ്ഞിനെ താൻ ആഗ്രഹിച്ചിരുന്നതായി പലപ്പോഴും നിവേദ് വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും മെയിൽ പ്രെഗ്‌നൻസി സാധ്യമാകുമോ എന്ന അന്വഷണത്തിൽ ആണ് നിവേദിന്റെ ചിത്രം കണ്ടവർ.

 

View this post on Instagram

 

A post shared by Nived Antony (@nivedantony)

shortlink

Post Your Comments


Back to top button