തിരുവനന്തപുരം: വീണ്ടും വിവാഹിതനാകാന്‍ പോകുന്നുവെന്ന വാർത്ത പങ്കുവെച്ച്, കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികളിൽ ഒരാളായ നിവേദ് ആന്റണി. ആറു വര്‍ഷം നീണ്ടുനിന്ന പ്രണയത്തിനൊടുവിലായിരുന്നു, നിവേദ് ആന്റണിയും റഹീമും തമ്മിൽ വിവാഹിതരായത്. ഇവരുടെ വിവാഹവും ഫോട്ടോഷൂട്ടും സോഷ്യൽ മീഡിയയിൽ, ഏറെ ചർച്ചയായിരുന്നു. എന്നാല്‍, വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ ഇരുവരുടേയും ബന്ധം തകര്‍ന്നു.
പിന്നീട്, വിഷാദത്തിന്റേയും സങ്കടത്തിന്റേയും കാലത്തിലൂടെയാണ് താന്‍ കടന്നുപോയതെന്നും ഒരു ചങ്ങാതിയെ നഷ്ടപ്പെട്ടതുപോലെയാണ്, തനിക്ക് തോന്നിയതെന്നും നിവേദ് വ്യക്തമാക്കി. ഇപ്പോള്‍ വീണ്ടും വിവാഹിതനാകാന്‍ പോകുന്നുവെന്ന വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് നിവേദ്. നിഖില്‍ എന്ന വ്യക്തിയുമായി പ്രണയത്തിലാണെന്നും, വീണ്ടും വിവാഹിതനാകാന്‍ പോകുന്നുവെന്നും നിവേദ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
Post Your Comments