തിരുവനന്തപുരം: അഴിമതിയ്ക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കരാറുകാരും ഉദ്യോഗസ്ഥരും തമ്മിൽ പലയിടങ്ങളിലും ഒരു അനാവശ്യ ബന്ധമുണ്ട്. അതിന്റെ പേരിൽ ധാരാളം അഴിമതികൾ നടക്കുന്നുണ്ട്. അവശ്യവസ്തുക്കളുടെ വില കുറഞ്ഞാലും പഴയ വില തന്നെ എഴുതി അഴിമതി നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.
‘എങ്കിലും വളരെ ആത്മാർത്ഥമായി, നിസ്വാർത്ഥമായി അഴിമതിയ്ക്കെതിരെ നിലകൊള്ളുന്ന ഒരുപാട് ഉദ്യോഗസ്ഥരുമുണ്ട്. നല്ല നിലയിൽ സമയബന്ധിതമായി ജോലികൾ പൂർത്തിയാക്കുന്ന കരാറുകാരുമുണ്ട്. അതുകൊണ്ട് തന്നെ അവരെക്കൂടി കളങ്കപ്പെടുത്തുന്ന അഴിമതികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും’, മന്ത്രി പറഞ്ഞു.
അതേസമയം, മന്ത്രിയുടെ പ്രസ്ഥാവനയ്‌ക്കെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിയ്ക്കുന്നത്. പറഞ്ഞിട്ട് കാര്യമില്ല ഇതൊക്കെ കൊടിയുടെ നിറം നോക്കാതെ നടത്തിക്കാണിക്കെന്നാണ് സോഷ്യൽ മീഡിയ ഈ വിഷയത്തിൽ പറയുന്നത്. ഇപ്പോഴും കുണ്ടും കുഴിയുമായി ധാരാളം റോഡുകൾ കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ട് അതിൽത്തന്നെ ഒട്ടനവധി പ്രധാന പാതകളുമുണ്ട് ഇത് കണ്ണ് തുറന്നു കാണാൻ മന്ത്രി തയ്യാറാകണം എന്നും വിഷയത്തിൽ സോഷ്യൽ മീഡിയ പ്രതികരിക്കുന്നു.
Post Your Comments