Latest NewsYouthMenNewsWomenLife Style

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ മുഴുവന്‍ ഗുണവും ലഭിക്കുന്നുണ്ടോ? ലഭിക്കാൻ ചില ടിപ്‌സ് ഇതാ!

നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വലിയ രീതിയില്‍ നിര്‍ണയിക്കുന്നത് ഡയറ്റ് തന്നെയാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ മുഴുവന്‍ ഗുണവും ലഭിക്കാതെ പോകാം. ഇത് കഴിക്കാനായി തെരഞ്ഞെടുക്കുന്ന ഭക്ഷണത്തിന്റെ പോരായ്കയോ, അളവിലെ വ്യത്യാസമോ, കഴിക്കുന്ന രീതിയിലെ പ്രശ്നമോ ഒക്കെയാകാം. ഇവിടെയാണ് ‘മൈന്‍ഡ്ഫുള്‍ ഈറ്റിംഗ്’ എന്ന രീതിയുടെ പ്രാധാന്യം വരുന്നത്.

ഇത്തരത്തില്‍ മനസിനെ കൂടി അര്‍പ്പിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ അത് ആരോഗ്യത്തിന് ഇരട്ടിഗുണം ഏകുമെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ അവകാശപ്പെടുന്നത്. ഇതിന് സഹായകമായ ചില ടിപ്‌സ് പരിചയപ്പെടാം..

➤ കുടിവെള്ളം ഏറെ പ്രധാനമാണ്. ദാഹം തോന്നുമ്പോഴും ചിലര്‍ അത് വിശപ്പായി തെറ്റിദ്ധരിച്ച് ഭക്ഷണം കഴിക്കാറുണ്ട്. ഇതൊരു സാധാരണ ഡയറ്റ് മിസ്റ്റേക്ക് ആണെന്നാണ് ന്യൂട്രിഷ്യനിസ്റ്റുകള്‍ അവകാശപ്പെടുന്നത്. അതായത് ഒട്ടുമിക്കയാളുകളും വരുത്തുന്നൊരു തെറ്റ്. അതിനാല്‍ തന്നെ ഇടവിട്ട് വെള്ളം കുടിച്ചുകൊണ്ടിരിക്കുക. ശരീരത്തില്‍ ജലാംശം എപ്പോഴും നിലനിര്‍ത്തുക. അങ്ങനെയാകുമ്പോൾ അമിതമായി ഭക്ഷണം കഴിക്കുന്ന രീതി ഒഴിവാക്കാം.

➤ നിശ്ചിത സമയത്തിനുള്ളില്‍ കൃത്യമായി ഭക്ഷണം കഴിക്കുക. ഉദാഹരണത്തിന് ദിവസത്തില്‍ പത്ത് മണിക്കൂര്‍ സമയത്തിനുള്ളില്‍ മാത്രം ഭക്ഷണം കഴിപ്പ് ഒതുക്കാം. ഇതുതന്നെ ഇടവിട്ട് കഴിക്കുമ്പോള്‍ ചെറിയ അളവിലായി വേണം കഴിക്കാന്‍.

➤ ടൈപ്പ്-2 പ്രമേഹം, ഹൃദ്രോഗം, കരള്‍രോഗം, സൈനസൈറ്റിസ്, അള്‍സര്‍, ടിബി, ആസ്ത്മ തുടങ്ങി പല രോഗങ്ങളാല്‍ വലയുന്നവര്‍ക്കും അനുയോജ്യമായ ഡയറ്റ് രീതിയാണിത്.

➤ ഭക്ഷണത്തിന്റെ അളവ് എപ്പോഴും ശ്രദ്ധിക്കുക. ഒരു നേരം തന്നെ ഒരുപാട് അളവില്‍ കഴിക്കാതിരിക്കുക. ഇടവേളയെടുത്ത് അല്‍പാല്‍പമായി കഴിക്കാം.

Read Also:- ഐപിഎൽ 2021: പൊരുതിത്തോറ്റ് ഡൽഹി, കൊൽക്കത്ത-ചെന്നൈ ഫൈനൽ പോരാട്ടം

➤ കഴിക്കുമ്പോള്‍ ഭക്ഷണം നന്നായി ചവച്ചരച്ച ശേഷം മാത്രമേ ഇറക്കാവൂ. കാരണം ദഹനപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം വായ്ക്കകത്ത് വച്ച് തന്നെയാണ് സംഭവിക്കേണ്ടത്. ഇതിന് ഭക്ഷണം നല്ലത് പോലെ ചവച്ചരച്ച് വിഘടിപ്പിക്കേണ്ടതുണ്ട്. അതുപോലെ തന്നെ ഭക്ഷണത്തിന്റെ മുഴുവന്‍ ഗുണവും ശരീരത്തിന് ലഭിക്കാനും അമിതമായി കഴിക്കുന്നത് ഒഴിവാക്കാനുമെല്ലാം ഈ രീതിയ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button