Latest NewsKeralaNews

പോലീസ് സ്റ്റേഷനിൽ കെണിയൊരുക്കി വീഴ്ത്താൻ കാത്തിരുന്നത് എന്നെ: ചർച്ചയായി വിനു വി ജോണിന്റെ വാക്കുകൾ

സഹിന്‍ ആന്റണിയുടെ പേര് പറയാതെ വിനു വി ജോണിന്റെ ട്വീറ്റ്.

തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കല്‍ പിടിയിലായ കേസില്‍ 24 ചാനല്‍ കൊച്ചി റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണി ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്ത സംഭവം ചൂണ്ടിക്കാട്ടികൊണ്ട് മാധ്യമ പ്രവർത്തകൻ വിനു വി ജോണിന്റെ ട്വീറ്റ്. പൊലീസ് സ്റ്റേഷനില്‍ കെണിയൊരുക്കി തന്നെ വീഴ്ത്താന്‍ കാത്തിരുന്നപ്പോള്‍ ക്രൈം ബ്രാഞ്ച് പൊക്കിക്കൊണ്ടുപോയി ഒരു ദിവസം മുഴുവന്‍ ചോദ്യം ചെയ്തത് അവനെയാണ് എന്നാണ് സഹിന്‍ ആന്റണിയുടെ പേര് പറയാതെ വിനു വി ജോണിന്റെ ട്വീറ്റ്.

വിനു വി ജോണിന്റെ ട്വീറ്റ്

read also: കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 116 പുതിയ കേസുകൾ

പരാതിക്കാരില്‍ നിന്ന് മോന്‍സണ്‍ മാവുങ്കല്‍ തട്ടിയെടുത്ത പണത്തില്‍ 2016 മുതല്‍ കൊച്ചി പ്രസ് ക്ലബില്‍ എത്ര ലക്ഷം ചെലവഴിച്ചിട്ടുണ്ടെന്നും 2020ല്‍ സഹിന്‍ ആന്റണി വഴി വന്ന രണ്ടരലക്ഷം എങ്കിലും തിരിച്ചുകൊടുക്കണം എന്നും വിനു ട്വീറ്റ് ചെയ്തിരുന്നു കൊച്ചി പ്രസ് ക്ലബില്‍ 2020ല്‍ നടന്ന കുടുംബ മേളയിലെ ഭക്ഷണത്തിന്റെ സ്‌പോണ്‍സര്‍ മോന്‍സണ്‍ മാവുങ്കല്‍ ആയിരുന്നു എന്നും ട്വീറ്റിനൊപ്പം വിനു വി ജോണ്‍ പങ്കുവച്ച വാട്‌സ് ആപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button