തിരുവനന്തപുരം: മാറ്റങ്ങളെ നിരാകരിക്കുന്നില്ലെങ്കിലും നന്മയും പൊതു ഇടങ്ങളും എന്നും മനുഷ്യൻ കാത്തുസൂക്ഷിക്കണമെന്ന് എ എ റഹീം. കാസർഗോഡ് ജില്ലയിലെ കോളിയാർ മലയോര ഗ്രാമത്തിൽ മൂന്നു യൂണിറ്റ് കമ്മിറ്റികൾ ചേർന്ന് എട്ടേക്കർ സ്ഥലത്ത് വിളയിച്ച കര നെല്ലിന്റെ വിളവെടുപ്പ് മഹോത്സവത്തെക്കുറിച്ച് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലായിരുന്നു എ എ റഹീമിന്റെ പ്രസ്താവന.
Also Read:പ്രമേഹം കുറയ്ക്കാന്‍ തുളസിയില
‘എന്റെ ബാല്യ കാലത്തേക്കുള്ള തിരിച്ചുപോക്കായി എനിക്ക് ഈ യാത്ര അനുഭവപ്പെട്ടു. കതിരണിഞ്ഞ പാടങ്ങളും, മറ്റ് എല്ലാ തരത്തിലുള്ള ഗ്രാമീണ ഭംഗിയും, കളിച്ചും പിണങ്ങിയും കടന്നുപോയ ഊടു വഴികളും ഒക്കെച്ചേർന്ന ഇന്നലെകളിലെ ഇമേജുകൾ കാസർഗോട്ടെ മലയോരത്ത് വീണ്ടും അനുഭവിച്ചറിയുകകയായിരുന്നു. എന്റെ കുഞ്ഞുങ്ങൾക്ക് ഇന്ന് അത്തരം അനുഭവങ്ങളില്ല. വെർച്വൽ റിയാലിറ്റിയുടെ ലോകത്താണ് പുതിയ തലമുറയുടെ യാത്ര. മാറ്റങ്ങളെ നിരാകരിക്കാനാകില്ല,അപ്പോഴും നന്മയും പൊതു ഇടങ്ങളും കാത്തുസൂക്ഷിക്കാൻ നമുക്കാകണം’, എ എ റഹീം കുറിച്ചു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:
ഓർമ്മകളിലെ ഇമേജുകളിലേയ്ക്ക്.
ഇന്നലെ കാസർഗോഡ് ജില്ലയിലായിരുന്നു. രാവിലത്തെ പരിപാടി പനത്തടി ബ്ലോക്കിലെ ആട്ടക്കണ്ടം,കോളിയാർ മലയോര ഗ്രാമത്തിലായിയുന്നു. മൂന്നു യൂണിറ്റ് കമ്മിറ്റികൾ ചേർന്ന് എട്ടേക്കർ സ്ഥലത്ത് വിളയിച്ച കര നെല്ലിന്റെ വിളവെടുപ്പ് മഹോത്സവം ആയിരുന്നു പരിപാടി. കാടുപിടിച്ചു കിടന്ന എട്ടേക്കറിൽ അവർ പൊന്ന് വിളയിച്ചു. മിടുക്കരായ ഒരു സംഘം സഖാക്കൾ. ഉച്ചവരെ അവർക്കൊപ്പം ആ ഗ്രാമത്തിന്റെ സ്നേഹം അനുഭവിച്ചറിയുകയായിരുന്നു ഞാൻ. ഗ്രാമീണതയുടെ നന്മയും സൗന്ദര്യവും ഒരല്പവും ചോർന്നുപോകാത്ത നാടും നാട്ടുകാരും. ഇടതൂർന്നു തലയുയർത്തി നിൽക്കുന്ന കവുങ്ങും ഒച്ചയുണ്ടാക്കി ഒഴുകുന്ന തോടും നിറയെ പച്ചപ്പും ഒക്കെയായി ഒരസ്സൽ ഗ്രാമം.
എന്റെ ബാല്യ കാലത്തേക്കുള്ള തിരിച്ചുപോക്കായി എനിക്ക് തോന്നി. കതിരണിഞ്ഞ പാടങ്ങളും, മറ്റ് എല്ലാ തരത്തിലുള്ള ഗ്രാമീണ ഭംഗിയും, കളിച്ചും പിണങ്ങിയും കടന്നുപോയ ഊടു വഴികളും ഒക്കെച്ചേർന്ന ഇന്നലെകളിലെ ഇമേജുകൾ കാസർഗോട്ടെ മലയോരത്ത് വീണ്ടും അനുഭവിച്ചറിയുകകയായിരുന്നു. എന്റെ കുഞ്ഞുങ്ങൾക്ക് ഇന്ന് അത്തരം അനുഭവങ്ങളില്ല. വെർച്വൽ റിയാലിറ്റിയുടെ ലോകത്താണ് പുതിയ തലമുറയുടെ യാത്ര. മാറ്റങ്ങളെ നിരാകരിക്കാനാകില്ല, അപ്പോഴും നന്മയും പൊതു ഇടങ്ങളും കാത്തുസൂക്ഷിക്കാൻ നമുക്കാകണം.
ഇന്നലെ മനോഹരമായ അനുഭവമായിരുന്നു എന്ന് ആവർത്തിക്കട്ടെ. കാഞ്ഞങ്ങാട് നിന്നും ഇരുപത്തിയാറ് കിലോമീറ്റർ അകലെയുള്ള ഈ കുടിയേറ്റ ഗ്രാമം മനസ്സിൽ നിന്നും മായാത്ത ഇമേജായി എനിക്കൊപ്പം തുടരും. പരിപാടിയിൽ ജില്ലാസെക്രട്ടറി സി ജെ സജിത്ത്,
സംസ്ഥാന കമ്മിറ്റി അംഗം സബീഷ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ജില്ലയിൽ നടപ്പിലാക്കുന്ന മോർണിംഗ് ഫാം പദ്ധതിയുടെ ഭാഗമായിരുന്നു കരനെൽ കൃഷി.
Post Your Comments