തിരുവനന്തപുരം: ഉത്ര വധക്കേസില്‍ പ്രതിക്ക് ഇതിലും കഠിനമായ ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഉത്ര കേസിൽ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്നും വി.ഡി സതീശൻ പറഞ്ഞു.
വധക്കേസ് വിധിയില്‍ തൃപ്തയല്ലെന്നാണ് ഉത്രയുടെ മാതാവ് പ്രതികരിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഈ പിഴവുകളാണ് നമ്മുടെ സമൂഹം കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്നും പരമാവധി ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും അമ്മ വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു.
Read Also : മട്ടന്നൂര്‍ മഹാദേവക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു, പോലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ എന്ന് ആരോപണം
വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം തടവാണ് വിധിച്ചത്. പ്രതിയുടെ പ്രായമടക്കം പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കി 302 വകുപ്പ് പ്രകാരം കൊലപാതകത്തിന് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്. അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. ഇതിനൊപ്പം ഏഴു വര്‍ഷം തടവുശിക്ഷയും അനുഭവിക്കണം. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് കേസില്‍ വിധി പറഞ്ഞത്.
Post Your Comments