KeralaLatest NewsNewsIndia

വിധിയിൽ തൃപ്തരല്ല, നീതി കിട്ടിയില്ല: ഉത്രയുടെ അമ്മ

കൊല്ലം: അഞ്ചല്‍ സ്വദേശിനി ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം വിധിച്ച കോടതി വിധിയിൽ തൃപ്തരല്ലെന്ന് യുവതിയുടെ കുടുംബം. ഇത്രയും കുറ്റകൃത്യം ചെയ്ത ഒരു പ്രതിക്ക് കൃത്യമായ ശിക്ഷ നൽകിയില്ലെങ്കിൽ ഇത്തരം ശിക്ഷാവിധികൾ സമൂഹത്തിൽ കൂടുതൽ പ്രതികളെ ഉണ്ടാക്കാൻ സാധ്യതയുണ്ട്. വിധിയിൽ തൃപ്തരല്ലെന്നും തങ്ങൾക്ക് നീതികിട്ടിയില്ലെന്നും ഉത്രയുടെ അമ്മ മണിമേഖല വ്യക്തമാക്കി. പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ ലഭിക്കണമെന്ന് കുടുംബം വ്യക്തമാക്കി.

കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് ആണ് കേസിൽ വിധി പ്രസ്താവിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് കോടതി നിരീക്ഷിച്ചു. പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ രാജ്യത്ത് ശിക്ഷിക്കപ്പെടാന്‍ പോകുന്ന ആദ്യത്തെ പ്രതിയാണ് സൂരജ്. ഉത്ര മരിച്ച് ഒരു വര്‍ഷം കഴിയുമ്പോഴാണ് കേസില്‍ വിധി പ്രഖ്യാപനം ഉണ്ടാകുന്നത്. കേരളം ഏറെ നാളായി കാത്തിരുന്ന കേസായിരുന്നതിനാൽ കോടതിയിൽ വൻ ജനാവലി തന്നെയായിരുന്നു ഉണ്ടായിരുന്നത്. നിർവികാരനായാണ് സൂരജ് വിധി കേട്ടത്. യാതൊരു ഭാവവ്യത്യാസവും പ്രതിക്ക് ഉണ്ടായിരുന്നില്ല.

Also Read:ലൈംഗികമായി പീഡിപ്പിച്ച ശേഷം നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചു: മുസ്ലീം ലീഗ് നേതാവിനെതിരെ പരാതിയുമായി യുവതി

സ്ത്രീധനമായി ലഭിച്ച സ്വര്‍ണാഭരണങ്ങളും കാറും പണവും സ്വത്തുക്കളും നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് സൂരജ് ഭാര്യയായിരുന്ന ഉത്രയെ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയത്. കേസില്‍ റെക്കോര്‍ഡ് വേഗത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചതും വിചാരണ പൂര്‍ത്തിയാക്കിയതും. ഉത്രയെ കടിച്ച പാമ്പിനെ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയും മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധന നടത്തിയും പഴുതടച്ച അന്വേഷണമാണ് കേസില്‍ നടത്തിയത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302 കൊലപാതകം, 307 വധശ്രമം, 328 വിഷമുള്ള വസ്തുവിനെ ഉപയോഗിച്ചുള്ള കൊലപാതകം, 201 തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് സൂരിനെതിരെയുള്ള കുറ്റങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button