തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതികളുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പടെയുള്ള പ്രതികളുടെ വിടുതല്‍ ഹര്‍ജിയാണ് തിരുവനന്തപുരം സിജെഎം കോടതി തള്ളിയത്.
മന്ത്രി വി. ശിവന്‍കുട്ടിക്ക് പുറമേ ഇ.പി. ജയരാജന്‍, കെ.ടി ജലീല്‍ എംഎല്‍എ, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി.കെ. സദാശിവന്‍, കെ. അജിത് എന്നിവരാണ് കേസിലെ പ്രതികള്‍.
ആറ് പ്രതികളും നവംബര്‍ 22ന് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പ്രതികളോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള നവംബര്‍ 22ന് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് പോലെ പൊതുമുതല്‍ നശിപ്പിച്ചുവെന്നത് ശരിയല്ലെന്നും തങ്ങള്‍ ആറുപേര്‍ മാത്രമല്ല കുറ്റക്കാരെന്നും പ്രതിഭാഗം വാദിച്ചു.
Post Your Comments